സില്‍ക്ക്യാരയില്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു; തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റും
ന്യൂഡല്‍ഹി: ഉത്തരകാശിയില്‍ 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇവരെ തുരങ്കത്തില്‍ തന്നെ താല്‍ക്കാലികമായി സ്ഥാപിച്ച ആശുപത്രികളിലാണ് നിലവില്‍ പരിശോധിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇവരെ വൈകാതെ തന്നെ കമ്മ്യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റും. ഏകദേശം 35 കിലോമീറ്ററോളം അകലെയുള്ള ആശുപത്രിയിലേക്കാണ് ഇവരെ മാറ്റുന്നത്. ഇവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രത്യേകം കിടക്കകളുമുണ്ട്. ഇവര്‍ക്ക് കാലാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളെ തരണം ചെയ്യേണ്ടതുണ്ട്.

കടുത്ത തണുപ്പാണ് ഇപ്പോള്‍ ഉത്തരാഖണ്ഡിലുള്ളത്. ഇവര്‍ നിരവധി ദിവസങ്ങള്‍ പ്രകാശമേല്‍ക്കാതെയാണ് തുരങ്കത്തില്‍ കുടുങ്ങി കിടന്നിരുന്നത്. പെട്ടെന്ന് പ്രകാശമേല്‍ക്കുമ്പോള്‍ ധാരാളം പ്രശ്‌നങ്ങള്‍ സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ താപനില വലിയ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. തുരങ്കത്തില്‍ നിന്ന് ആദ്യം പുറത്തെത്തിച്ചവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
എന്‍ഡിആര്‍എഫ് സംഘം മോഡിഫൈഡ് സ്‌ട്രെച്ചറിലാണ് ജീവനക്കാരെ പുറത്തെത്തിച്ചത്. വ്യോമസേന ഹെലികോപ്ടറായ ചിനൂക്കും ഇവിടെ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ജീവനക്കാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായിരുന്നു ഇത്. ചിന്‍യാലിസോറിലെ ആശുപത്രിയിലേക്ക് ആംബുലന്‍സ് മാര്‍ഗമായിരിക്കും ഇവരെ എത്തിക്കുക. 41 ആംബുലന്‍സുകളും ഇതിനായി ഒരുക്കിയിട്ടുണ്ട്.
അതേസമയം രക്ഷാപ്രവര്‍ത്തന സംഘത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ നന്ദി അറിയിച്ചു. ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ തുരങ്കത്തിനുള്ളില്‍ ദീര്‍ഘനേരം മനോധൈര്യത്തോടെ ഇരുന്നവരെ രാജ്യം സല്യൂട്ട് ചെയ്യുന്നു. അതുപോലെ ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ എല്ലാ ആളുകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൃത്യമായ ഇടപെടല്‍ കൂടിയാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയാണ് സില്‍ക്ക്യാരയിലേക്ക് പ്രധാനമന്ത്രി അയച്ചത്. ഇവരോട് രക്ഷാപ്രവര്‍ത്തനം കൃത്യമായി പരിശോധിക്കാനും വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചിരുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര, മുന്‍ സൈനിക മേധാവിയും കേന്ദ്ര മന്ത്രിയുമായ വികെ സിംഗ് എന്നിവര്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ മുമ്പ് കൈകാര്യം ചെയ്ത പരിചയസമ്പത്തുണ്ടായിരുന്നു. ഒപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയും ഉണ്ടായിരുന്നു. ഇവരാണ് രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചത്. ഇവരാണ് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങളും അദ്ദേഹത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications