സില്‍ക്ക്യാരയില്‍ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണം, ഡ്രില്ലിംഗ് നാളത്തേക്ക് മാറ്റി, തടസ്സങ്ങള്‍ ധാരാളം
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്കാര്യ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണമാവുന്നു. ഇവര്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിടുകയാണ്. അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ ടണല്‍ പൈപ്പില്‍ കുടങ്ങിയിരിക്കുകയാണ്. ഇത് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. മെറ്റല്‍ ഗിര്‍ഡറില്‍ഇടിച്ചാണ് ഓഗര്‍ മെഷീന് തകരാര്‍ സംഭവിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഡ്രില്ലിംഗ് പുനരാരംഭിച്ചിരുന്നെങ്കിലും അധിക നേരം മുന്നോട്ട് പോയില്ല. നാല് തവണയോളം മെഷീന്‍ പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. തീര്‍ത്തും വഴിമുട്ടിയ അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തനമുള്ളത്. ഓഗര്‍ മെഷീന്‍ തല്‍ക്കാലത്തേക്ക് ഉണ്ടാവില്ലെന്ന് ടണല്‍ വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു.

ഈ തുരങ്കം തകര്‍ന്നപ്പോഴുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താനാണ് ശ്രമമെന്ന് ദൗത്യത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറയുന്നു. അതേസമയം മൂന്നാമത്തെ പൈപ്പിലാണ് ഓഗര്‍ മെഷീന്റെ ബ്ലേഡ് കുടുങ്ങിയത്. ഈ പൈപ്പില്‍ നിന്ന് ബ്ലേഡ് എടുക്കാതെ രക്ഷാദൗത്യം മുന്നോട്ട് പോകില്ല. ബ്ലേഡ് മുറിച്ച് നീക്കാനായിരുന്നു നേരത്തെ ശ്രമിച്ചത്. വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ന് അതുണ്ടാവില്ല. നാളെ രാവിലെ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് ആരംഭിക്കാനാണ് സാധ്യത. വനമേഖലയില്‍ നിന്ന് ടണലിലേക്ക് ഡ്രില്ലിംഗ് തുടങ്ങാനാണ് ചര്‍ച്ച നടക്കുന്നത്. വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിനായി നേരത്തെ റോഡ് തയ്യാറാക്കിയിരുന്നു. ഇന്നലെ രണ്ടര മീറ്റര്‍ മാത്രം പിന്നിട്ടപ്പോഴാണ് ഇരുമ്പ് കമ്പികളും സ്റ്റീല്‍ ഭാഗങ്ങളും തടസ്സമായത്.
അതേസമയം മാനുവല്‍ ഡ്രില്ലിംഗിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ടണല്‍ പൈപ്പ്‌ലൈനിന് പുറത്തേക്ക് ഓഗര്‍ മെഷീന്‍ കൊണ്ടുവന്നാല്‍ ഉടന്‍ മാനുവല്‍ ഡ്രില്ലിംഗ് ആരംഭിക്കുമെന്നാണ് സൂചന. എന്നാല്‍ കൃത്യമായ സമയക്രമം രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പറയാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഓരോ മണിക്കൂര്‍ കഴിയുമ്പോഴും സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി വരികയാണ്. ഓഗര്‍ മെഷീന്റെ മുപ്പത് മീറ്ററോളം ഈ പൈപ്പില്‍ കുടുങ്ങി കിടക്കുകയാണ്. കുറച്ച് ഭാഗം പുറത്തേക്ക് വന്നിട്ടുണ്ട്. ഇന്ന് രാത്രിയോടെ മാത്രമേ പൂര്‍ണമായും ഓഗര്‍ മെഷീന്‍ പുറത്തെത്തിക്കാനാവൂ.
ഓഗര്‍ മെഷീന്‍ ഇനി രക്ഷാദൗത്യത്തിന് ഉപയോഗിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മാനുവല്‍ ഡ്രില്ലിംഗിന്റെ കാര്യം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാസ്മ കട്ടര്‍ ഉപയോഗിച്ചാണ് ഓഗര്‍ മെഷീന്‍ മുറിച്ച് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത്. ഈ പ്ലാസ്മ കട്ടര്‍ ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗം ഡെറാഡൂണില്‍ ഇന്ന് രാത്രിയോടെ എത്തും. ഇന്ന് അര്‍ധരാത്രിയോടെ കട്ടര്‍ സില്‍ക്ക്യാരയില്‍ എത്തും.
നാളെ രാവിലെ മാനുവല്‍ ഡ്രില്ലിംഗ് ആരംഭിക്കുമെന്നും ധമി പറഞ്ഞു. ഓഗര്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. അതിന്റെ അറ്റകുറ്റപണികളൊന്നും സാധ്യമല്ല. പുതിയ ഓഗര്‍ മെഷീനും എത്തില്ല. തൊഴിലാളികള്‍ക്ക് അടുത്തെത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും അര്‍നോള്‍ ഡിക്‌സ് പറഞ്ഞു.












Click it and Unblock the Notifications