സില്‍ക്ക്യാരയില്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു, തൊഴിലാളികള്‍ ഇന്ന് പുറത്തെത്തില്ല
ന്യൂഡല്‍ഹി: ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ വീണ്ടും തടസ്സപ്പെട്ടു. വീണ്ടും ഡ്രില്ലിംഗ് മെഷീന്‍ പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇതുപോലെ ഡ്രില്ലിംഗ് മെഷീന്‍ തകരാറിലായിരുന്നു. അമേരിക്കന്‍ നിര്‍മിത ഡ്രില്ലിംഗ് മെഷീന്‍ തകരാര്‍ കാരണം പിന്‍വലിച്ചിരിക്കുകയാണ്.ഇതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം തിരികെയെത്തിക്കും.
പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ രാത്രി രക്ഷാപ്രവര്‍ത്തനം ഉണ്ടാവില്ലെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തുരങ്കം തകര്‍ന്ന് വീണതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നുണ്ട്.

ഇതിനിടയിലൂടെ താഴേക്ക് പോകാനാവുമോ അതോ ഇവിടെ തടസ്സങ്ങളെല്ലാം മാറ്റിയ ശേഷം മുന്നോട്ട് പോകണോ എന്നാണ് പരിശോധിക്കുന്നത്. അവസാന ഘട്ടത്തിലെ ഓരോ നീക്കങ്ങളും വളരെ സൂക്ഷ്്മമായി ചെയ്യണമെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി രക്ഷാപ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം തന്നെ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് എന്തായാലും ഈ തൊഴിലാളികള്‍ പുറത്തുവരില്ല.
തുരങ്കത്തില്‍ ഡ്രോണ്‍ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ടെന്ന് സ്‌ക്വാഡ് ഡ്രോണ്‍ ഇന്‍ഫ്ര മൈനിംഗ് എംഡി സിറിയക് ജോസഫ് അറിയിച്ചു. ഇതൊരു പുതിയ സാങ്കേതിക വിദ്യയാണ്. ജിപിഎസ്സിന് എത്തിപ്പെടാനാവാത്ത സ്ഥലങ്ങളില്‍ ഇവയ്ക്ക് എ ത്താനാവും. അണ്ടര്‍ഗ്രൗണ്ട് ടണല്‍, അണ്ടര്‍ഗ്രൗണ്ട് മൈന്‍സ് എന്നിവിടങ്ങളിലാണ് ഇവ ഉപയോഗിക്കാറുള്ളതെന്നും സിറിയക് ജോസഫ് പറഞ്ഞു.
കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്പ് കമ്പികളും സ്റ്റീല്‍ പാളികളും കണ്ടതിനെ തുടര്‍ന്നാണ് ഓഗര്‍ മെഷീന്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. വെള്ളിയാഴ്ച്ച അന്‍പത് മീറ്ററോളം ദൂരമാണ് തുരക്കാനായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീല്‍ പാളിയും മുറിച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്പിയും സ്റ്റീലും മുറിച്ച് നീക്കിയ ശേഷം മാത്രമേ തുരക്കല്‍ ആരംഭിക്കൂ.
രക്ഷാദൗത്യം പൂര്‍ത്തിയായാല്‍ തൊഴിലാളികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെ ഋഷികേശിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യും. അതേസമയം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവുന്നത് വരെ മുഖ്യമന്ത്രി ഉത്തരകാശിയില്‍ ഉണ്ടാവുമെന്നാണ് സൂചന. അദ്ദേഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച്ച തന്നെ ദൗത്യം പൂര്‍ത്തിയാകേണ്ടതായിരുന്നു.
എന്നാല്‍ ദൗത്യം വിജയത്തിനടുത്തെത്തിയപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിച്ച് നിന്നതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്റെ ബ്ലേഡ് തകരാറിലാവുകയായിരുന്നു. ഇതോടെ ദൗത്യം മണിക്കൂറുകള്‍ വൈകി. രാത്രി ദൗത്യം തുടരാനാവില്ലെന്നും രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചിരുന്നു. തടസ്സമുള്ള ഇരുമ്പുഭാഗം എന്‍ഡിആര്‍എഫ് മുറിച്ച് നീക്കിയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാല്‍ പുതിയ പ്രതിസന്ധി വന്നതോടെ രക്ഷാപ്രവര്‍ത്തനം ഇനിയും നീളും.












Click it and Unblock the Notifications