സില്‍വര്‍ ലൈനിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല: റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു.

പദ്ധതിയുടെയുടെ സാങ്കേതിക- സാമ്പത്തികവശങ്ങള്‍ പരിഗണിച്ചതിനു ശേഷം മാത്രമേ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കൂവെന്ന് റെയില്‍വേ മന്ത്രി ആശ്വിനി വൈഷ്ണവ് നല്‍കിയ മറുപടിയില്‍ പറയുന്നു. പദ്ധതിക്കായി കേരളം സമര്‍പ്പിച്ച ഡി. പി. ആര്‍ അപൂര്‍ണമാണ്.
പദ്ധതിയുടെ അലൈന്മെന്റ് വേണ്ടി വരുന്ന റെയില്‍വേ സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ലൈനില്‍ വരുന്ന ക്രോസിങ്ങുകള്‍, ബാധിക്കുന്ന റെയില്‍വേ വസ്തു വകകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ 1000 കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. 33700 കോടി രൂപ വായ്പാ ബാധ്യത എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക്് അനുമതി നല്‍കരുതെന്ന് ആവര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തിയിരുന്നു. കേന്ദ്ര ധന വിനിമയ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഊതിവീര്‍പ്പിച്ച വ്യാജ വസ്തുതകള്‍ കൊണ്ട് നിറച്ച സില്‍വര്‍ ലൈന്‍ ഡിപിആര്‍ മുഖവിലക്കെടുക്കരുതെന്നും, 63000 കോടി രൂപയെന്നു ചെലവ് കാട്ടി കേരളസര്‍ക്കാര്‍ അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ യഥാര്‍ഥ ചെലവ് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടി രൂപയെങ്കിലും ആകുമെന്ന് ഇ ശ്രീധരനും , നീതി ആയോഗും പോലും നിര്‍ണ്ണയിച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു കാരണവശാലും കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലുള്ള അനുമതിയും നല്‍കരുതെന്നും, വിദേശ ലോണ്‍ സ്വീകരിക്കാനുള്ള അനുമതിയും നല്‍കരുതെന്നും കൊടിക്കുന്നില്‍ സുരേഷ് എംുപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ ആവശ്യം ആ സമയം ലോക്സഭയില്‍ ചര്‍ച്ച വീക്ഷിക്കാന്‍ സഭയില്‍ ഉണ്ടായിരുന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനു മുന്‍പിലും ഉന്നയിക്കുകയും മന്ത്രി സില്‍വര്‍ ലൈന്‍ ഡി പി ആര്‍ പരിശോധിച്ച്, പദ്ധതിക്ക് അനുമതി നിഷേധിക്കണമെന്നും ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ , അതും മുഖ്യമന്ത്രി ഉള്‍പ്പെടെ ഇപ്പോഴും പ്രചരിപ്പിക്കുന്നത് കേരളത്തിന് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണെന്നും, അത് പ്രകാരമാണ് സര്‍വേ നടത്തുന്നതെന്നും ആണ്, ഈ വിഷയത്തില്‍ ധനകാര്യ മന്ത്രി ധനബില്ലിന്റെ മറുപടി പ്രസംഗത്തില്‍ വിശദീകരണം തരണമെന്നും ലോക്സഭയില്‍ നിര്‍മ്മല സീതാരാമനോടാവശ്യപ്പെട്ടു.
ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ അത് കേരളം സംസ്ഥാനത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയായിരിക്കുമെന്നും കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പുകുത്തുന്ന കേരളത്തിനു താങ്ങാനാവാത്ത ബാധ്യതയായി മാറി , കേരളം ശ്രീലങ്കയോ വെനിസ്വേലയോ പോലെ ആയി മാറുമെന്ന് പറഞ്ഞു. ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാവേണ്ടി മാത്രം കടം എടുക്കുന്ന, വരുമാന സ്രോതസ്സുകള്‍ ഇല്ലാത്ത കേരളത്തിലേക്ക് ഇത്തരം ഒരു പദ്ധതി നല്‍കുന്നത് സാമ്പത്തിക ദുരന്തം ആകുമെന്നും ചൂണ്ടിക്കാട്ടി.
കടവും സംസ്ഥാനത്തിന്റെ സ്വന്തം വരുമാനവും അപകടകരമായ രീതില്‍ വ്യതിയാനമുള്ള, റവന്യു ചെലവുകള്‍ക്ക് കടത്തിന്റെ 75 ശതമാന ചെലവഴിക്കുന്ന കേരളത്തിലേക്ക് വന്‍ ബാധ്യതയായി മാറുന്ന സില്‍വര്‍ ലൈന്‍ കൊണ്ടുവരാന്‍ കേന്ദ്രം കൂട്ടുനില്‍ക്കരുതെന്നും ചര്‍ച്ചയില്‍ കൂടി ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരാതിയുള്ള ജനവികാരവും ജനങ്ങളുടെ ആശങ്കക ളും വസ്തുതകളും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കേരളത്തിലെ പത്തൊന്‍പത് യു ഡി എഫ് എംപിമാര്‍ സമഗ്ര മെമ്മോറാണ്ടം സമര്‍പ്പിച്ചതാണെന്നും അദ്ദേഹം വിശദമാക്കി.












Click it and Unblock the Notifications