തകര്‍ന്നടിഞ്ഞ് വെള്ളി വില... 2.23 ലക്ഷം രൂപ കുറഞ്ഞു!! ഇതാണോ വാങ്ങാന്‍ പറ്റിയ സമയം?
രാജ്യത്ത് വെള്ളി വിലയില്‍ സംഭവിച്ചിരിക്കുന്നത് വന്‍ ഇടിവ്. വെള്ളിയാഴ്ച പതിനൊന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ ശേഷം, ഇന്ന് രാവിലെ വിപണിയില്‍ വെള്ളിക്കായി വാങ്ങല്‍ താല്‍പ്പര്യം പ്രകടമായി. എംസിഎക്‌സില്‍ വെള്ളി വില കിലോയ്ക്ക് 1,96,257 രൂപ എന്ന നിലയില്‍ ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. വിപണി തുറന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വില 1,97,186 രൂപ എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി.
എന്നാല്‍, ഈ ഉയര്‍ന്ന വില നിലനിര്‍ത്താന്‍ വെള്ളിക്കായില്ല. തുടര്‍ന്ന് വില 1,96,625 രൂപയിലേക്ക് തിരികെ ഇറങ്ങി. റെക്കോര്‍ഡ് വിലയായ കിലോയ്ക്ക് 4,20,048 രൂപയില്‍ നിന്ന് ഏകദേശം 2,23,500 രൂപയുടെ ഇടിവാണ് വെള്ളിക്കുണ്ടായിരിക്കുന്നത്. ഇന്ന് വിലയില്‍ നേരിയ തിരിച്ചുവരവുണ്ടായെങ്കിലും, ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിനടുത്താണ് വെള്ളി ഇപ്പോഴുള്ളത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവും യുഎസ് ബോണ്ട് യീല്‍ഡുകളിലെ മാറ്റവുമാണ് ഇന്നത്തെ വിലക്കയറ്റത്തിന് കാരണം.

പ്രത്യേകിച്ച്, യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 5 ശതമാനത്തിന് താഴേക്ക് ഇറങ്ങിയത് ഇതില്‍ പ്രധാന പങ്കുവഹിച്ചു. യുഎസ് ബോണ്ട് യീല്‍ഡുകളിലെ ഈ കുറവ് ഓഹരി വിപണിക്കും സ്വര്‍ണം, വെള്ളി എന്നിവയ്ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. നിക്ഷേപകര്‍ തങ്ങളുടെ പണം കറന്‍സി, ബോണ്ട് വിപണികളില്‍ നിന്ന് മാറ്റി ഓഹരികള്‍, സ്വര്‍ണം, വെള്ളി തുടങ്ങിയ ആസ്തികളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.
വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് വിപണി പ്രതീക്ഷിക്കുന്നതിനാല്‍, സമീപഭാവിയില്‍ വെള്ളി വില 2,05,000 രൂപ വരെ എത്തിയേക്കാം. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഓഹരി വിപണികളെ ബാധിക്കുന്ന സാഹചര്യത്തില്‍, യുഎസ് ബോണ്ട്, കറന്‍സി വിപണികളില്‍ നിന്നുള്ള ലാഭമെടുക്കല്‍ സ്വര്‍ണത്തിനും വെള്ളിക്കും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു എന്ന് സെബി അംഗീകൃത വിപണി വിദഗ്ധനായ അനുജ് ഗുപ്ത പറഞ്ഞു.
'എങ്കിലും, ഇന്ത്യന്‍ രൂപയുടെ സ്ഥിരത സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടാകുന്ന ഈ കുതിപ്പിനെ നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച ഇന്ത്യയില്‍ വെള്ളിയുടെ വില കിലോയ്ക്ക് 2,05,000 രൂപ എന്ന നിലവാരത്തിലെത്തിയേക്കാം. 2026 ഡിസംബറിലെ യുഎസ് ഫെഡ് യോഗത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, ബോണ്ട് യീല്‍ഡില്‍ ഒരു താല്‍ക്കാലിക തിരിച്ചുവരവ് കണ്ടേക്കാം,' എന്ന് അനുജ് ഗുപ്ത പറഞ്ഞു.
എന്നാല്‍ അടുത്ത കാലയളവില്‍ വെള്ളിയുടെ വിലയില്‍ ചാഞ്ചാട്ടം തുടരാം എന്ന് ബൊനാന്‍സയിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് നിര്‍പേന്ദ്ര യാദവ് പറഞ്ഞു. വിലയില്‍ വലിയ ഇടിവ് ഉണ്ടായതുകൊണ്ട് മാത്രം വില ഏറ്റവും താഴ്ന്ന നിലയിലെത്തി എന്ന് അര്‍ത്ഥമാക്കുന്നില്ല. നിക്ഷേപകര്‍ വലിയ തോതില്‍ വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. വില സ്ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടതിന് ശേഷം മാത്രം നിക്ഷേപം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഇടക്കാലത്തേക്ക്, യുഎസ് ധനനയം, ഡോളറിന്റെ ഗതി, ആഗോള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യകത എന്നിവയെ ആശ്രയിച്ചായിരിക്കും വിലയിലെ മാറ്റങ്ങള്‍. ബോണ്ട് യീല്‍ഡിലെ കുറവും നിക്ഷേപ ആവശ്യകതയിലുണ്ടാകുന്ന വര്‍ധനവും വില വീണ്ടെടുക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മാന്ദ്യം ഈ നേട്ടങ്ങളെ പരിമിതപ്പെടുത്തിയേക്കാം.


Click it and Unblock the Notifications
