മൂക്കുംകുത്തി വീണ് വെള്ളിവില... വില 2 ലക്ഷത്തിനും താഴെ...! ഒരു വര്‍ഷത്തിനിടെ ആദ്യം
അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും, പലിശനിരക്കുകള്‍ കൂടുതല്‍ കാലത്തേക്ക് ഉയര്‍ന്ന നിലയില്‍ തുടരുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുകയും ചെയ്തതോടെ സ്വര്‍ണം-വെള്ളി നിരക്കുകള്‍ ഇടിഞ്ഞുവീഴുകയാണ്. കഴിഞ്ഞ സെഷനില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവും വെള്ളിയും, ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കത്തിലും ദുര്‍ബലമായാണ് കാണപ്പെട്ടത്.
ആഭ്യന്തര വിപണിയില്‍ വെള്ളിയുടെ ഫ്യൂച്ചര്‍ വില കിലോയ്ക്ക് 2 ലക്ഷം രൂപയില്‍ താഴേക്ക് ഇറങ്ങി. ആഗോള വിപണിയില്‍, കോമെക്‌സിലെ സ്വര്‍ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 4,030 ഡോളറിന് അടുത്തും, വെള്ളി ഔണ്‍സിന് 54 ഡോളറിന് അടുത്തും വ്യാപാരം നടത്തി. ആഭ്യന്തര വിപണിയില്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1,42,300 രൂപയ്ക്ക് അടുത്തും, വെള്ളിയുടെ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1,96,000 രൂപയ്ക്ക് അടുത്തുമായിരുന്നു വ്യാപാരം നടന്നത്.

വെള്ളിയുടെ ഫ്യൂച്ചര്‍ വിലയും താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എംസിഎക്‌സില്‍ ഡിസംബര്‍ മാസത്തേക്കുള്ള വെള്ളിയുടെ കരാര്‍ വില 3012 രൂപ കുറഞ്ഞ് കിലോയ്ക്ക് 1,96,587 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. മുന്‍ ദിവസത്തെ ക്ലോസിംഗ് വില 1,99,599 രൂപയായിരുന്നു. നിലവില്‍ 3568 രൂപ കുറഞ്ഞ് 1,96,031 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം ആദ്യം വെള്ളിയുടെ ഫ്യൂച്ചര്‍ വില കിലോയ്ക്ക് 4,20,048 രൂപ എന്ന ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചര്‍ വിലകള്‍ താഴ്ന്ന നിലയിലാണ് വ്യാപാരം ചെയ്യപ്പെട്ടത്. കോമെക്‌സില്‍ സ്വര്‍ണം ഔണ്‍സിന് 4042.20 ഡോളറിലാണ് വ്യാപാരം ആരംഭിച്ചത്. മുന്‍ ദിവസത്തെ ക്ലോസിംഗ് വില 4060.40 ഡോളര്‍ ആയിരുന്നു. നിലവില്‍, 27.90 ഡോളര്‍ കുറഞ്ഞ് ഔണ്‍സിന് 4032.50 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം നേരത്തെ, സ്വര്‍ണ വില ഔണ്‍സിന് 5586.20 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു.
കോമെക്‌സിലെ വെള്ളിയുടെ ഫ്യൂച്ചര്‍ വില ഔണ്‍സിന് 54.69 ഡോളറിലാണ് വ്യാപാരം തുടങ്ങിയത്. മുന്‍ ദിവസത്തെ ക്ലോസിംഗ് വില 55 ഡോളര്‍ ആയിരുന്നു. നിലവില്‍, 0.96 ഡോളര്‍ കുറഞ്ഞ് ഔണ്‍സിന് 54.04 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം നേരത്തെ, ഒരു ഔണ്‍സ് വെള്ളിയുടെ വില 121.79 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു.
വെള്ളിയില്‍ സാങ്കേതികമായി ലോംഗ് അണ്‍വൈന്‍ഡിംഗ് പ്രവണത കാണപ്പെടുന്നതായി കെഡിയ അഡൈ്വസറി ഡയറക്ടര്‍ അജയ് കെഡിയ പറഞ്ഞു. വില 9569 രൂപ കുറഞ്ഞപ്പോള്‍, ഓപ്പണ്‍ ഇന്ററസ്റ്റ് 4.27 ശതമാനം ഇടിഞ്ഞ് 19,038 കോണ്‍ട്രാക്റ്റുകളായി. പുതിയ ഷോര്‍ട്ട് പൊസിഷനുകള്‍ സൃഷ്ടിക്കപ്പെടുന്നതിന് പകരം, നിലവിലുള്ള പൊസിഷനുകള്‍ ക്ലോസ് ചെയ്യപ്പെടുന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
സാങ്കേതിക വിവരങ്ങള്‍ പ്രകാരം, 1,96,940 രൂപയിലും തുടര്‍ന്ന് 1,94,290 രൂപയിലുമാണ് സപ്പോര്‍ട്ട് നിലകള്‍. 2,04,130 - 2,08,660 രൂപ എന്നീ നിലകളില്‍ റെസിസ്റ്റന്‍സും കാണപ്പെടുന്നു. സപ്പോര്‍ട്ട് നിലയ്ക്ക് താഴേക്ക് വില വീണാല്‍, ഇടിവ് കൂടുതല്‍ ശക്തമായേക്കാം. എന്നാല്‍, 2,04,130 രൂപയ്ക്ക് മുകളില്‍ വില നിലനിര്‍ത്താന്‍ സാധിച്ചാല്‍ വിപണിയിലെ സാഹചര്യം മെച്ചപ്പെടുകയും, വില അടുത്ത റെസിസ്റ്റന്‍സ് നിലയിലേക്ക് നീങ്ങുകയും ചെയ്‌തേക്കാം.
അതേസമയം സ്വര്‍ണത്തില്‍ പുതിയ വില്‍പന സമ്മര്‍ദ്ദം പ്രകടമാണെന്നും കെഡിയ പറഞ്ഞു. വിലയില്‍ 2770 രൂപയുടെ ഇടിവുണ്ടായപ്പോള്‍ ഓപ്പണ്‍ ഇന്ററസ്റ്റ് 0.29 ശതമാനം വര്‍ധിച്ച് 16645 കരാറുകളിലെത്തി. വില കുറയുന്നതിനിടയില്‍ പുതിയ പൊസിഷനുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications
