കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ വെള്ളിമഴ പെയ്തു! പെയ്തത് മഴയും പൊഴിഞ്ഞത് വെള്ളിയും തന്നെ, പക്ഷേ

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈചജ് ജില്ലയില്‍ വെള്ളി മഴ പെയ്തയായി അഭ്യൂഹം. ലഖ്‌നൗ-നേപ്പാള്‍ അതിര്‍ത്തിയെ ബന്ധിപ്പിയ്ക്കുന്ന എന്‍എച്ച് -28 ല്‍ വെള്ളി മഴ പെയ്തതായ്ണ് വാര്‍ത്ത പരന്നത്. സ്ഥലത്തെത്തിയവരില്‍ പലര്‍ക്കും റോഡില്‍ കുന്നുകൂടി കിടന്ന വെള്ളി മുത്തുകള്‍ കാണാന്‍ കഴിഞ്ഞു. എന്നാല്‍ ആകാശത്തെ മേഘങ്ങളില്‍ നിന്നും വെള്ളി മുത്തുകള്‍ മഴയായി പൊഴിഞ്ഞതല്ലെന്ന് അധികം വൈകാതെ എല്ലാവര്‍ക്കും മനസിലായി.

ബുധനാഴച ഉച്ചയോടെയാണ് വെള്ളിമഴ പെയ്ത വാര്‍ത്ത പ്രചരിച്ചത്. ദേശീയ പാതയില്‍ 200 മീറ്റര്‍ ചുറ്റളവിലാണ് വെള്ളിമുത്തുകള്‍ കണ്ടെത്തിയതെന്ന് സ്ഥലം സന്ദര്‍ശിച്ചവര്‍ പറയുന്നു. സ്ഥലത്തേയ്ക്ക് ആളുകള്‍ കൂട്ടമായി എത്തിത്തുടങ്ങിയതോടെ മൂന്ന് മണിയ്ക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.

Silver Balls

പൊലീസെത്തിയാണ് ജനങ്ങളെ പിരിച്ച് വിട്ടത്. കൈയ്യില്‍ കിട്ടിയ വെള്ളിയും വാരി ആളുകള്‍ സ്ഥലം കാലിയാക്കുകയായിരുന്നു. വെള്ളി മഴയെന്ന് കേട്ടെത്തിയ പൊലീസും ആദ്യമൊന്ന് പകച്ചു. എന്നാല്‍ മഴയുടെ കാരണങ്ങള്‍ തേടിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ആരോ ചാക്കില്‍ കൊണ്ടു പോയ വെള്ളി മുത്തുകള്‍ ചാക്ക് ചോര്‍ന്ന് റോഡിലേയ്ക്ക് വീണതായിരുന്നു.

ഇതാണ് വെള്ളിമഴയാണെന്ന് അഭ്യൂഹം പരന്നത്. വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിയ്ക്കുന്നതിന് വേണ്ടി ഉപയോഗിയ്ക്കുന്ന മുത്തുകളാണ് റോഡിലേയ്ക്ക് ചോര്‍ന്ന് വീണത്.ഒരു ആഭരണ നിര്‍മ്മാണ ശാലയിലേയ്ക്ക കൊണ്ടുപോയതായിരുന്നു വെള്ളി മുത്തുകള്‍. നഷ്ടപ്പെട്ട മുത്തുകള്‍ വീണ്ടെടുക്കുക അസാധ്യമായതിനാല്‍ ഇതുവരേയും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

English summary
Hundreds of villagers gathered on the NH- 28 that connects Lucknow and Nepal border in the Bahraich district on Wednesday afternoon after rumours that silver is raining from the clouds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X