Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണിടത്ത് വെള്ളി കുതിച്ചു, എക്കാലത്തേയും ഉയര്‍ന്ന വില; ഇന്ന് മാത്രം കൂടിയത് 2686 രൂപ!

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും സ്വര്‍ണ വില ഇടിഞ്ഞു താഴ്ന്നപ്പോള്‍ കരുത്തുകാട്ടി വെള്ളി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ (എംസിഎക്‌സ്) വെള്ളി ഫ്യൂച്ചറുകള്‍ ഇന്ന് കിലോഗ്രാമിന് 1,09,250 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് മാത്രം വിലയില്‍ 2.5 ശതമാനത്തിന്റെ വര്‍ധനവാണ് വെള്ളിയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇന്ന് കിലോയ്ക്ക് 2686 രൂപയാണ് വെള്ളി വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

ഇസ്രായേലും ഇറാനും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് നിക്ഷേപകരുടെ പിരിമുറുക്കം സുരക്ഷിത നിക്ഷേപങ്ങള്‍ക്കായുള്ള ആവശ്യകത വര്‍ധിപ്പിച്ചതോടെയാണ് വെള്ളി ഫ്യൂച്ചറുകളിലെ വര്‍ധനവ് ഉണ്ടായത്. ഇന്നത്തെ കമ്മോഡിറ്റി മാര്‍ക്കറ്റ് സെഷനില്‍ കിലോഗ്രാമിന് 1,06,564 രൂപ എന്ന മുന്‍ വിപണി ക്ലോസുമായി താരതമ്യം ചെയ്യുമ്പോള്‍, ജൂലൈ 2025 കരാറിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ 2.5 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 1,09,250 എന്ന ഉയര്‍ന്ന നിരക്കിലെത്തി.

Silver Rate

ഔദ്യോഗിക ഡാറ്റ പ്രകാരം, വൈകുന്നേരം അഞ്ച് മണി വരെ സില്‍വര്‍ ഫ്യൂച്ചറുകള്‍ 2.23 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 1,08,945 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ആഗോള വിപണിയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തില്‍, നിക്ഷേപകര്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ പോലുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള ആസ്തി ക്ലാസുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ വെള്ളി, സ്വര്‍ണം, സര്‍ക്കാര്‍ ട്രഷറികള്‍ തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളാണ് ആഗോള വിപണി നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രം. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനൊപ്പം ശുദ്ധ ഊര്‍ജ്ജ മേഖലകളില്‍ നിന്നുള്ള വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും വെള്ളിയുടെ വില വര്‍ധിക്കാന്‍ കാരണമായി. ആഗോള സംഘര്‍ഷങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യകതയിലെ വര്‍ധനവും സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലെ ശക്തമായ വ്യാവസായിക ഉപയോഗവുമാണ് വെള്ളിയുടെ വില കുതിച്ചുയരാന്‍ കാരണമായത്.

'വെള്ളിക്ക് ഇരട്ട സ്വഭാവമുണ്ട്. അത് വിലയേറിയതും വ്യാവസായികവുമായ ഒരു ലോഹമാണ്. നിലവിലെ കുതിച്ചുചാട്ടത്തെ ശക്തമായ ഭൗതിക ആവശ്യകതയും വിതരണ പരിമിതികളും പിന്തുണയ്ക്കുന്നു, പ്രത്യേകിച്ച് ലാറ്റിന്‍ അമേരിക്കന്‍ ഖനികളില്‍ നിന്ന്,' നിര്‍മ്മല്‍ ബാങ്ങിലെ കമ്മോഡിറ്റീസ് മേധാവി കുനാല്‍ ഷാ പറഞ്ഞു. ഇന്ത്യയിലെ ഉത്സവ, വിവാഹ സീസണുകളില്‍ വെള്ളി ആഭരണങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

അതേസമയം, പുനരുപയോഗ ഊര്‍ജ്ജത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള സര്‍ക്കാരിന്റെ ശ്രമം വെള്ളിയുടെ ദീര്‍ഘകാല ഉപഭോഗം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വെള്ളിക്ക് വേണ്ടി ചില്ലറ നിക്ഷേപകരില്‍ നിന്ന് താല്‍പര്യം വര്‍ധിക്കുന്നുണ്ട് എന്ന് ജ്വല്ലേഴ്‌സും ചൂണ്ടിക്കാട്ടുന്നു. പലര്‍ക്കും സ്വര്‍ണത്തിന് പകരം താങ്ങാനാവുന്ന ഒരു ബദലായി വെള്ളി മാറിയിരിക്കുന്നു എന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു ബുള്ളിയന്‍ വ്യാപാരി പറഞ്ഞു.

അതേസമയം ആഭ്യന്തര വിലയില്‍ ഇടിവ് നേരിട്ടെങ്കിലും സ്വര്‍ണം പോലുള്ള മറ്റ് പ്രധാന സുരക്ഷിത നിക്ഷേപ ആസ്തികളും ചൊവ്വാഴ്ച വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് എംസിഎക്‌സ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.47 ശതമാനം അഥവാ 10 ഗ്രാമിന് 472 രൂപ എന്ന വില വര്‍ധനവ് രേഖപ്പെടുത്തി.

വൈകുന്നേരം 4:40 ന് എംസിഎക്‌സിലെ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.47 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 99,650 രൂപ എന്ന ഉയര്‍ന്ന നിരക്കിലെത്തി. തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്തത് 10 ഗ്രാമിന് 99,650 രൂപ എന്ന നിരക്കില്‍ ആയിരുന്നു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കകള്‍ വിപണിയില്‍ നിലനില്‍ക്കുന്നതിനാല്‍, യുഎസ് ആസ്ഥാനമായുള്ള കോമെക്സായ ഗ്ലോബല്‍ ഗോള്‍ഡും 0.3 ശതമാനം വര്‍ധനവിന് സാക്ഷ്യം വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+