• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തമിഴന്റെ വികാരം പ്രകടിപ്പിക്കാനും ധോണി വേണം; കാവേരിയില്‍ ഐപിഎല്‍ പൊള്ളുന്നു... ധോണിയോട് ചിമ്പു

  • By Desk

ചെന്നൈ: ഐപിഎല്‍ ആവേശത്തിലേക്ക് കടക്കുമ്പോള്‍ കന്നെയാണ് കാവേരി നദീജല പ്രശ്‌നവും കൊടുമ്പിരി കൊള്ളുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുന്നതിനെ കുറിച്ച് പോലും ചര്‍ച്ചകള്‍ നടക്കുകയാണ്.

ഐപിഎല്ലില്‍ കളിക്കുന്ന ടീം ആണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കളി നയിക്കുന്നത് ധോണിയാണെങ്കിലും ടീം തമിഴ്‌നാടിന്റെ ആവേശമാണ്. അപ്പോള്‍ കാവേരി വിഷയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ധോണിയും എല്ലാം നിലപാട് എടുക്കേണ്ടി വരുമോ എന്നാണ് ചോദ്യം.

തമിഴന്റെ വികാരം മനസ്സിലാക്കി ധോണി പ്രവര്‍ത്തിക്കണം എന്നാണ് സിനിമ താരം ചിമ്പു ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം കാവേരി വിഷയത്തില്‍ തമിഴ് സിനിമാ താരങ്ങള്‍ ഒരുമിച്ച് നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിന്ന് ചിമ്പു വിട്ടുനില്‍ക്കുകയും ചെയ്തു.

രണ്ട് വര്‍ഷത്തെ ഇടവേള

രണ്ട് വര്‍ഷത്തെ ഇടവേള

കോഴ വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ആയിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആണ് ടീം ഐപിഎല്ലില്‍ തിരിച്ചെത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ശക്തരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസവും കൂട്ടിനുണ്ട്.

എന്നാല്‍ അതേ സമയം തന്നെ കാവേരി നദീജല പ്രശ്‌നം ഐപിഎല്ലിന്റെ മാറ്റുകുറയ്ക്കുമോ എന്ന സംശയവും നിലനില്‍ക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്കിടയില്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ മത്സരം കേരളത്തിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്.

പ്രതിഷേധം ഹോം ഗ്രൗണ്ടില്‍

പ്രതിഷേധം ഹോം ഗ്രൗണ്ടില്‍

എന്നാല്‍ ഹോം ഗ്രൗണ്ടില്‍ ഐപിഎല്‍ മത്സരം നടക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം തന്നെ പ്രതിഷേധവുമായി രംഗത്ത് വരണം എന്നാണ് സിനിമ താരം ചിമ്പു ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 10 ന് നടക്കുന്ന ഹോം മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ മഹേന്ദ്ര സിങ് ധോണി കൈയ്യില്‍ ഒരു കറുത്ത ബാന്‍ഡ് കെട്ടണം എന്നാണ് ചിമ്പുവിന്റെ ആവശ്യം.

ധോണിയോട് തനിക്ക് ഒരുപാട് ബഹുമാനമുണ്ട്. സിഎസ്‌കെ ഐപിഎല്ലില്‍ തിരിച്ചെത്തിയതില്‍ സന്തോഷവും ഉണ്ട്. ധോണിയ്ക്ക് തമിഴ് ജനത ഏറെ പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ കൈയ്യില്‍ കറുത്ത ബാന്‍ഡ് കെട്ടി കളിച്ചാല്‍ അത് തമിഴ്‌നാടിന്റെ പ്രതിഷേധമായി രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടും എന്നാണ് ചിമ്പുവിന്റെ പ്രതീക്ഷ.

ആ പ്രതിഷേധത്തില്‍ ചിമ്പുവില്ല

ആ പ്രതിഷേധത്തില്‍ ചിമ്പുവില്ല

കാവേരി വിഷയത്തില്‍ തമിഴകം ഒന്നടങ്കം പ്രതിഷേധത്തിലാണ്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം എന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ തമിഴ് സിനിമ ലോകത്തിന്റെ പ്രതിഷേധവും ഏറെ ശ്രദ്ധ നേടിയിരുന്നു.

രാഷ്ട്രീയത്തിലിറങ്ങുന്ന സൂപ്പര്‍ താരങ്ങളായ രജനികാന്തും കമല്‍ ഹാസ്സനും എല്ലാം ഈ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിജയ്, വിക്രം, ശിവകാര്‍ത്തികേയന്‍, ധനുഷ് തുടങ്ങിയവരെല്ലാം ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ചിമ്പു മാത്രം ഇതില്‍ പങ്കെടുത്തിരുന്നില്ല. നടികര്‍ സംഘം സെക്രട്ടറി വിശാലുമായുള്ള പ്രശ്‌നങ്ങള്‍കാരണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും തനിക്ക് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ഒന്നും ലഭിച്ചിരുന്നില്ലെന്നാണ് ചിമ്പു പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

രജനികാന്ത് പറഞ്ഞതോടെ ഭയം

രജനികാന്ത് പറഞ്ഞതോടെ ഭയം

ഐപിഎല്ലും കാവേരി വിഷയവും ഒറ്റയടിക്ക് ബന്ധിപ്പിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്നെ ആയിരുന്നു. തമിഴ്‌നാട്ടില്‍ ഐപിഎല്ലിന്റെ ആവേശത്തിനുള്ള സമയമല്ല ഇതെന്നായിരുന്നു രജനികാന്ത് പ്രതികരിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സില്‍ കറുത്ത ബാന്‍ഡ് അണിയണം എന്നും രജനികാന്ത് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ തന്നെ, ഐപിഎല്‍ വേദികള്‍ കാവേരി പ്രതിഷേധത്തിന്റെ വേദികളാക്കണം എന്ന ആവശ്യം പല കോണുകളില്‍ നിന്നായി ഉയര്‍ന്നിരുന്നു. അതിനിടെ ആണ് രജനികാന്ത് കൂടി ഇത്തരം ഒരു അഭിപ്രായം ഉന്നയിച്ചത്. അതിനിടെ, ഐപിഎല്‍ മത്സരങ്ങള്‍ തടസ്സപ്പെടുത്തണെന്നും ബഹിഷ്‌കരിക്കണം എന്നും ചില സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!

സുരേഷ് ഗോപിയേയും വഴിയില്‍ തടഞ്ഞു; ദളിത് ഹര്‍ത്താല്‍ ശക്തം, അങ്ങിങ്ങ് അക്രമം

English summary
Cauvery Protest: Simbu requested Chennai Super Kings captain MS Dhoni to wear a black band while playing the first home game against Kolkata Knight Riders on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more