ലളിതം സുന്ദരം; ദിവയ്ക്ക് മിന്നുകെട്ടി ജീത്ത്; ആശംസ നേര്‍ന്ന് ഗൗതം അദാനി
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ഇളയമകന്‍ ജീത് അദാനിയുടേയും ദിവ ജാസ്മിന്‍ ഷായുടേയും വിവാഹം കഴിഞ്ഞു. അഹമ്മദാബാദില്‍ പരമ്പരാഗത ആചാരങ്ങളോടേയായിരുന്നു വിവാഹം. ലളിതവും വളരെ സ്വകാര്യവുമായ ഒരു ചടങ്ങായിരുന്നു എന്നും അതിനാല്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടായിട്ടും എല്ലാ അഭ്യുദയകാംക്ഷികളെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ല എന്നും ഗൗതം അദാനി പറഞ്ഞു.
ദിവയ്ക്കും ജീത്തിനും എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അഹമ്മദാബാദിലെ അദാനി ടൗണ്‍ഷിപ്പായ ശാന്തിഗ്രാമില്‍ പരമ്പരാഗത ജൈന-ഗുജറാത്തി സംസ്‌കാരം അനുസരിച്ചായിരുന്നു വിവാഹം. ജീതിന്റെ വിവാഹം വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെയായിരിക്കും എന്ന് അദാനി കുടുംബം നേരത്തേ അറിയിച്ചിരുന്നു.

രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹത്തിന് സെലിബ്രിറ്റികള്‍ അടക്കമുള്ള പ്രമുഖര്‍ എത്തിയേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പേരടക്കം ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പിന്നീട് കുടുംബം തന്നെ തള്ളുകയായിരുന്നു. ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നാണ് അദാനി അറിയിച്ചത്.
പാരമ്പര്യം, സംസ്കാരം, സാമൂഹ്യ സേവനം തുടങ്ങിയ മൂല്യങ്ങളിലൂന്നിയായിരിക്കണം തങ്ങളുടെ വിവാഹമെന്ന് ജീത്തും പങ്കാളിയായ ദിവയും ആഗ്രഹിച്ചിരുന്നതായും കുടുംബത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രമുഖ ബോളിവുഡ് ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര അംഗപരിമിതർക്ക് വേണ്ടി പ്രവർത്തിക്കുന്ന (ഫാമിലി ഓഫ് ഡിസേബിൾഡ്) സംഘടനയുമായി സഹകരിച്ചാണ് ഇരുവർക്കും ധരിക്കാനുള്ള ഷാൾ തയ്യാറാക്കിയത്.
അംഗപരിമിതർക്ക് വേണ്ടി പ്രവർത്തിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജീത്ത്. ജീത്തിന്റെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഒഡിയുമായി മനീഷ് മൽഹോത്ര സഹകരിച്ചത്. ഗ്ലാസ്‌വെയർ, പ്ലേറ്റുകൾ, തുടങ്ങി വിവാഹത്തിന് ആവശ്യമായ മറ്റു ചില അവശ്യവസ്തുക്കളും എഫ്ഒഡി തന്നെയാണ് നിർമ്മിക്കുന്നത്. ഭിന്നശേഷിക്കാരായ 500 പെൺകുട്ടികളുടെ വിവാഹത്തിന് വേണ്ടി 10 ലക്ഷം രൂപ വീതം ഓരോ വർഷവും നൽകുമെന്നും ജീത്തും ദിവയും പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയിൽ ഭിന്നശേഷിയുള്ള 21 സ്ത്രീകളുമായും അവരുടെ പങ്കാളികളുമായും തിങ്കളാഴ്ച ജീത് കൂടിക്കാഴ്ച നടത്തിയിരുന്നു.
ജീത്തും ദിവയും അത്ര നിസാരക്കാരല്ല
അദാനി എയർപോർട്ടിന്റെ ഡയറക്ടറായ ജീത്ത്. ഗൗതം അദാനിയുടെ ഇളയ മകനാണ് . അദാനി ഗ്രൂപ്പിൻറെ സിഎഫ്ഒ ഓഫീസിവാണ് ജീത് തന്റെ കരിയർ ആരംഭിച്ചത്. കമ്പനിയുട്ക ധനകാര്യം, മൂലധന വിപണികൾ,ഭരണ നിയം തുടങ്ങിയ കാര്യങ്ങളുടേയെല്ലാം ഉത്തരവാദിത്തം ജീത്തിനായിരുന്നു. പെൻസിൽവാനിയ സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്നാണ് ജീത് ബിരുദം പരിശീപൂർത്തിയാക്കിയത്. പരീശീലനം ലഭിച്ച പൈലറ്റ് കൂടിയാണ് അദ്ദേഹം.
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരിയായ ജയ്മിൽ ഷായുടെ മകളാണ് ദിവാ ഷാ. വജ്ര കമ്പനി സി ദിനേഷ് കോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ് ജെയ്മിൻ.തന്റെ കുടുംബ സുഹൃത്ത് വഴിയാണ് ദിവയെ ജീത് പരിചയപ്പെടുന്നത്. ന്യൂയോർക്കിലെ പഴ്സണൽ സ്കൂൾ ഓഫ് ജിസൈനിൽ നിന്നാണ് ദിവ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.


Click it and Unblock the Notifications