കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ ഒളിപ്പിച്ച ''സർപ്രൈസ്''എന്ത്; ചരിത്രം ആവർത്തിക്കുമോ? ബിജെപിയെ വിറപ്പിച്ച കണക്കുകൾ

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റവും അധികം സഖ്യ ചർച്ചകൾ നടന്നത് ദില്ലിയിലായിരുന്നു. ആം ആദ്മിയും കോൺഗ്രസും തമ്മിൽ മാരത്തോൺ ചർച്ചകളും വിലപശലുകളും നടന്നെങ്കിലും പരസ്പരം പഴിചാരി ഇരു കൂട്ടരും സഖ്യനീക്കം ഉപേക്ഷിക്കുകയായിരുന്നു. ആം ആദ്മി- കോൺഗ്രസ് സഖ്യം നടക്കാതെ പോയത് ബിജെപിക്ക് ഗുണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

7 സീറ്റുകളുള്ള ദില്ലിയാകും രാജ്യം ആരു ഭരിക്കുകയെന്ന് വിധിയെഴുതുക എന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ജനവികാരം ഏറ്റവും കൂടുതൽ പ്രതിഫലിക്കുക രാജ്യ തലസ്ഥാനത്തെ മണ്ഡലങ്ങളിലാണെന്നാണ് തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:

തൃശൂർ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കാൻ അനുമതി, കർശന ഉപാധികൾതൃശൂർ പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കാൻ അനുമതി, കർശന ഉപാധികൾ

2014ൽ ഇങ്ങനെ

2014ൽ ഇങ്ങനെ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ ഏഴ് സീറ്റുകളും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 46.40 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. എന്നാൽ ഒരു വർഷത്തിന് ശേഷം ദില്ലിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ ഞെട്ടിക്കുകയും കോൺഗ്രസിനെ നിരാശപ്പെടുത്തുകയും ചെയ്തു. 1998 മുതൽ തുടർച്ചയായ മൂന്ന് വട്ടവും ദില്ലിയിൽ സർക്കാർ രൂപികരിച്ചത് കോൺഗ്രസായിരുന്നു.

 കെജ്രിവാൾ അധികാരത്തിലേക്ക്

കെജ്രിവാൾ അധികാരത്തിലേക്ക്

അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ചുവട് പിടിച്ച് രൂപം കൊണ്ട ആംആദ്മി പാർട്ടി 2013ലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ആം ആദ്മി നേതാവും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായിരുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിതിനെ 25,864 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബിജെപിയേയും കോൺഗ്രസിനേയും കെജ്രിവാൾ ഞെട്ടിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെ

2013ലെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ 29.49 ശതമാനം വോട്ടുകളാണ് ആം ആദ്മിക്ക് ലഭിച്ചത്. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ മുഴുവൻ സീറ്റുകളും ബിജെപി തൂത്ത് വാരിയെങ്കിലും 32.09 ശതമാനമായി വോട്ട് വിഹിതം ഉയർത്താൻ ആം ആദ്മി പാർട്ടിക്കായി. കോൺഗ്രസിന്റെ നഷ്ടം ബിജെപിക്കും ആം ആദ്മിക്കും ഗുണം ചെയ്തു. 2009നെ അപേക്ഷിച്ച് 2014ൽ 42 ശതമാനത്തോളം കുറവ് വോട്ടാണ് ദില്ലിയിൽ കോൺഗ്രസിന് ലഭിച്ചത്. 2009ൽ ദില്ലിയിലെ എല്ലാ സീറ്റുകളിലും കോൺഗ്രസാണ് വിജയിച്ചത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

1998 മുതൽ കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന പാർട്ടിക്കൊപ്പമാണ് ദില്ലി നിന്നിട്ടുള്ളതെന്നാണ് ചരിത്രം പറയുന്നത്. 1998ൽ ദില്ലിയിലെ ആറ് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. വാജ്പേയിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അക്കുറി അധികാരത്തിൽ എത്തുകയും ചെയ്തു. 13 മാസം മാത്രമാണ് സർക്കാർ അധികാരത്തിലിരുന്നത്. 99ൽ ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു.

1999ൽ ഇങ്ങനെ

1999ൽ ഇങ്ങനെ

1999ലെ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ മുഴുവൻ സീറ്റുകളിലും ബിജെപി വിജയിച്ചു. കൂടുതൽ മികച്ച ഭൂരിപക്ഷത്തോടെ വാജ്പേയി സർക്കാർ അധികാരമേറ്റു. 1996ൽ ദില്ലിയിൽ 6 സീറ്റുകൾ സ്വന്തമാക്കിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പക്ഷേ വാജ്പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാർ 13 ദിവസം മാത്രമാണ് അധികാരത്തിൽ തുടർന്നത്.

2004ൽ

2004ൽ

വിജയിക്കുകയും മൻമോഹൻ സിംഗിന്റെ നേൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. 2009ൽ നില മെച്ചപ്പെടുത്തിയ കോൺഗ്രസ് 7 സീറ്റിലും വിജയിച്ചു. അതോടെ ഇന്ദിരാ ഗാന്ധിക്ക് ശേഷം 10 വർഷം തുടർച്ചായി അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായി മൻമോഹൻ സിംഗ്.

 2014ൽ ദില്ലി വോട്ട് ചെയ്തത് ഇങ്ങനെ

2014ൽ ദില്ലി വോട്ട് ചെയ്തത് ഇങ്ങനെ

2015ൽ ദില്ലി നിയമസഭയിൽ ബിജെപി അധികാരത്തിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 2015ൽ ആം ആദ്മി പാർട്ടി 67 സീറ്റുകളാണ് സ്വന്തമാക്കിയത്. ബിജെപി 3 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഒരിടത്ത് പോലും വിജയിച്ചില്ല. 54.2 ശതമാനമായി ആം ആദ്മിയുടെ വോട്ട് വിഹിതം ഉയരുകയും ചെയ്തു.

 വോട്ട് വിഹിതത്തിൽ ഇടിവ്

വോട്ട് വിഹിതത്തിൽ ഇടിവ്

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2015ൽ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഒരു ശതമാനം മാത്രമാണ് കുറവുണ്ടായത്. എന്നാൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ശതമാനവും കുറവുണ്ടായി. 2015ൽ കോൺഗ്രസിന്റെ വോട്ട് വിഹിതമാകട്ടെ വെറും 9.7 ശതമാനമായിരുന്നു. കോൺഗ്രസിന്റെ തകർച്ച ബിജെപിക്കും ആം ആദ്മിക്കും നേട്ടമായി.

ഉപതിരഞ്ഞെടുപ്പുകൾ

ഉപതിരഞ്ഞെടുപ്പുകൾ

2017ൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പക്ഷെ ആം ആദ്മിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. നോർത്ത്, സൗത്ത്, ഈസ്റ്റ് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ആം ആദ്മി രണ്ടാം സ്ഥാനത്താണ് എത്തിയത്. 37 ശതമാനം വോട്ട് വിഹിതത്തോടെ ബിജെപി മൂന്നിടത്തും അധികാരം പിടിച്ചു. 26 ശതമാനമായിരുന്നു ആം ആദ്മിയുടെ വോട്ട് വിഹിതം.

 നിയമസഭാ മണ്ഡലങ്ങൾ

നിയമസഭാ മണ്ഡലങ്ങൾ

ബവാന, രൗജരി ഗാർഡൻ നിയമസഭാ മണ്ഡലങ്ങളിലും തുടർന്ന് ഉപതിരഞ്ഞെടുപ്പുകൾ നടന്നു. ബവാനയിൽ ആം ആദ്മിയും രജൗരിയിൽ ബിജെപിയും വിജയിച്ചു. രൗജൗരി ഗാർഡനിൽ ആം ആദ്മി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. മെയ് 12 ഞായറാഴ്ച ആറാം ഘട്ടത്തിലാണ് ദില്ലിയിൽ വോട്ടെടുപ്പ് നടക്കുന്നത്.

 3 സീറ്റുകൾ

3 സീറ്റുകൾ

ദില്ലിയിലെ 3 ലോക്സഭാ സീറ്റുകളിലെ ഫലമമാണ് രാജ്യം ആരു ഭരിക്കുമെന്ന കൃത്യമായ സൂചന നൽകുന്നത്. വെസ്റ്റ് ദില്ലിയാണ് ഇതിൽ ഏറ്റവും പ്രധാനം 1977 മുതൽ വെസ്റ്റ് ദില്ലിയിൽ വിജയിക്കുന്ന പാർട്ടിയാണ് കേന്ദ്രത്തിലും അധികാരത്തിൽ എത്തുന്നത്. 1977 മുതൽ നടന്ന 1 1 തിരഞ്ഞെടുപ്പുകളിൽ 10ലും നോർത്ത് വെസ്റ്റ് കേന്ദ്രഭരണം ലഭിക്കുന്ന പാർട്ടിക്കൊപ്പമായിരുന്നു. ഗൗതം ഗംഭീർ മത്സരിക്കുന്ന ഈസ്റ്റ് ദില്ലിയാകട്ടെ 9 തവണയും പാരമ്പര്യം കാത്തു

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Since 1998 Dilli voted for the party which form government at the centre. In Every election Dilli reflects the mood of the nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X