കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗം 105 ശതമാനം ഉയര്‍ന്നു; മെയ് 12ന് ശേഷം... കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനത്തിന് ശേഷം

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് എല്ലാ മുന്‍കരുതല്‍ നടപടികളും അവതാളത്തിലാക്കി കൊറോണ വൈറസ് രോഗം വ്യാപിക്കുന്നു. മെയ് 12ന് ശേഷം 105 ശതമാനമാണ് രോഗികളുടെ വര്‍ധനവ്. ഇന്ത്യന്‍ റെയില്‍വെ ഭാഗികമായി സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത് അന്നാണ്. റെയില്‍വെ സര്‍വീസ് പുനരാരംഭിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്നവര്‍ സ്വന്തം നാട്ടിലേക്ക് യാത്ര ചെയ്യാന്‍ തുടങ്ങി. യാത്ര തുടങ്ങുന്നതിന് മുമ്പ് രോഗമില്ലാത്തവര്‍ക്ക് ക്വാറന്റൈന്‍ കാലയളവില്‍ രോഗം സ്ഥിരീകരിക്കുന്നുണ്ട്. എവിടെ നിന്നാണ് രോഗം ഇവര്‍ക്ക് ബാധിക്കുന്നതെന്ന് വ്യക്തമല്ല.

V

മെയ് 12 മുതല്‍ 26 വരെ 68000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 12 വരെയുള്ള കണക്ക് പ്രകാരം 74000 കേസുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ ഒന്നര ലക്ഷത്തോട് അടുക്കുന്നു. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 12ന് ശേഷം 125 ശതമാനം വര്‍ധനവാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നത്. 29000 പേര്‍ക്കാണ് ഇക്കാലയളവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 15 ദിവസത്തിനിടെ ദില്ലിയില്‍ 6800 പേര്‍ക്കാണ് രോഗം കണ്ടത്. മണിപ്പൂരില്‍ നേരത്തെ രണ്ടു രോഗികളാണുണ്ടായിരുന്നത്. ഇന്നത്തെ കണക്ക് പ്രകാരം 39 ആയി ഉയര്‍ന്നു.

കൊറോണയെ കീഴ്‌പ്പെടുത്തി ജപ്പാന്‍!! അടിയന്തരാവസ്ഥ പിന്‍വലിച്ചു, ലോക്ക്ഡൗണ്‍ ഇല്ലാതെ ജപ്പാന്‍ മോഡല്‍കൊറോണയെ കീഴ്‌പ്പെടുത്തി ജപ്പാന്‍!! അടിയന്തരാവസ്ഥ പിന്‍വലിച്ചു, ലോക്ക്ഡൗണ്‍ ഇല്ലാതെ ജപ്പാന്‍ മോഡല്‍

ട്രെയിന്‍ സര്‍വീസ് ആരംഭിച്ച ശേഷം ഗോവ, അസം, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങളിലെല്ലാം രോഗികള്‍ ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ അവസാനത്തില്‍ കൊറോണ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു ഗോവ. ഇപ്പോള്‍ 67 പേര്‍ക്കാണ് രോഗമുള്ളത്. ഉത്തരാഖണ്ഡില്‍ 68ല്‍ നിന്ന് 349 ആയി ഉയര്‍ന്നു.

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കുംസൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

അസമില്‍ 65ല്‍ നിന്ന് 526 ആയി ഉയര്‍ന്നു. ഛത്തീസ്ഗഡിലും ബിഹാറിലും ഹിമാചല്‍ പ്രദേശിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ച ശേഷമാണ്. കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെയും സ്ഥിതി മറിച്ചല്ല. ഇനിയും കൂടുതല്‍ സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വെയുടെ തീരുമാനം. ജൂണ്‍ 1 മുതല്‍ 200 ട്രെയിനുകളാണ് പുതിയതായി സര്‍വീസ് നടത്തുക.

ഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെഉത്തര്‍ പ്രദേശ് നിങ്ങളുടെ സ്വകാര്യ സ്വത്താണോ? സാമാന്യ ബുദ്ധിയില്ലേ; യോഗിക്കെതിരെ ആഞ്ഞടിച്ച് ഡികെ

English summary
Since train service resumes Sharp increase in coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X