കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപൂര്‍ വിസ നിഷേധിക്കുന്നു, കാരണം ഇതാണ്

ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപൂര്‍ വിസ നിഷേധിക്കുന്നു. സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപൂര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഐടി...

  • By Akhila
Google Oneindia Malayalam News

ദില്ലി; ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ വിസ നിഷേധിക്കുന്നു. സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളോട് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്.

സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നേരത്തെ അമേരിക്ക ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു. സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പിനികളോട് സ്വദേശികളായവര്‍ക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഫലമായി ചില കമ്പിനികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

visa

2016ന്റെ തുടക്കം മുതലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നം നേരിട്ട് തുടങ്ങിയത്. ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായി നാസ്‌കോം മേധാവി ആര്‍ ചന്ദ്രശേഖര്‍ പറയുന്നു. സമീപക്കാലത്ത് പല വികസിത രാജ്യങ്ങളിലും പുറത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങള്‍ കര്‍ശനമായിരുന്നു.

English summary
Singapore blocks visas for Indian IT professionals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X