Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച പ്രമുഖ ഗായകനെ അറസ്റ്റ് ചെയ്തു

മുംബൈ: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന ആം ആദ്മി നേതാവിന്റെ പരാതിയില്‍ പ്രശസ്ത ഗായകന്‍ അഭിജിത്തിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ട്വിറ്ററിലൂടെയുണ്ടായ അധിക്ഷേപത്തിന് ആം ആദ്മി നേതാവ് പ്രീതി ശര്‍മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഗായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെന്ന് മുംബൈ പോലീസ് പറഞ്ഞു.

ജൂലൈയിലാണ് ഗായകനെ അറസ്റ്റ് ചെയ്തതെങ്കിലും അറസ്റ്റ് വിവരം ഇപ്പോഴാണ് പുറത്താകുന്നത്. അഭിജിത്തിനെ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നതായി ഡിസിപി സച്ചിന്‍ പാട്ടീല്‍ പറഞ്ഞു. ഓണ്‍ലൈന്‍ അധിക്ഷേപത്തിന്റെ പേരില്‍ ലഭിച്ച പരാതി പ്രകാരമായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന കേസ് ആയതിനാല്‍ ഗായകനെ ജാമ്യത്തില്‍ വിട്ടയച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

abhijeeth

ഗായകനെ അറസ്റ്റ് ചെയ്തകാര്യം പ്രീതി ശര്‍മ മേനോനും സ്ഥിരീകരിച്ചു. ഗായകനെ സ്ത്രീകളെ അധിക്ഷേപിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് നാണക്കേടാണെന്ന് അവര്‍ പറഞ്ഞു. അറസ്റ്റിലായശേഷം ട്വീറ്റ് ഡിലീറ്റ് ചെയ്‌തെന്നും യുവതി സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയവഴി മോശം ഭാഷയുപയോഗിച്ച് അധിക്ഷേപിച്ചെന്നായിരുന്നു പ്രീതിയുടെ പരാതി.

അതേസമയം, താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും തന്നെയാണ് ഒരുസംഘം അപമാനിച്ചതെന്നും അഭിജിത്ത് പറയുന്നു. മാധ്യമപ്രവര്‍ത്തകയും പാക്കിസ്ഥാന്‍ സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് തന്നെ ട്രോള്‍ ചെയ്യുകയും അപമാനിക്കുകയുമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+