കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്കിയുടെ കൊലയ്ക്ക് പിന്നില്‍ ലൗ ജിഹാദ്, മാധ്യമപ്രവര്‍ത്തകക്കെതിരെ ട്വിറ്ററില്‍ അഭിജീത്

  • By Sandra
Google Oneindia Malayalam News

മുംബൈ: വിവാദങ്ങള്‍ക്ക് നടുവിലേക്ക് മുന്‍ ബോളിവുഡ് ഗായകന്‍ അഭിജീത്. ചെന്നെയിലെ നുങ്കംപാക്കത്തെ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയുടെ കൊലപാതകത്തിന് കാരണം ലൗ ജിഹാദാണെന്ന് ട്വീറ്റ് ചെയ്ത അഭിജീതിനെ തിരുത്തിയ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ അസഭ്യവര്‍ഷം നടത്തിയതാണ് ഒടുവിലത്തേത്. അഭിജീതിന്റെ ട്വീറ്റിലെ തെറ്റ് ചൂണ്ടിക്കാണിച്ച സ്വാതി ചതുര്‍വേദിയാണ് അഭിജീതിന്റെ അസഭ്യവര്‍ഷത്തിന്റെ ഇര. സംഭവവുമായി ബന്ധപ്പെട്ട് പല മാധ്യമപ്രവര്‍ത്തകരും അഭിജീതിനെ തിരുത്താന്‍ ശ്രമിച്ചതോടെയാണ് വനിതാ മാധ്യമ പ്രവര്‍ത്തകക്കെതിരെ അശ്ലീല പരാമര്‍ശവുമായി അഭിജീത് രംഗത്തെത്തിയത്.

ജൂണ്‍ മാസത്തിന്റെ അവസാനം ചെന്നൈ നുങ്കംപാക്കത്തെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇന്‍ഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ലൗ ജിഹാദാണെന്നായിരുന്നു അഭിജീതിന്റെ ട്വീറ്റ്. തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന ഹിന്ദുസെന്റനല്‍ ഡോട്ട് കോമില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ഇത് വാര്‍ത്തക്കൊപ്പമായിരുന്നു വിവാദ ട്വീറ്റ്.

web-03

ഹിന്ദുമാതാപിതാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ട്വീറ്റും അഭിജീതിന്റേതായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സ്വാതിയുടെ കൊലപപാതകി രാം കുമാര്‍ എന്നയാളാണെന്നും അഭിജീത് ആവശ്യമില്ലാതെ സാമുദായിക കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദില്ലിയിലെ മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദിയും ട്വിറ്റര്‍ ഉപയോക്താക്കളും വ്യക്തമാക്കി.

അനാവശ്യമായി സാമുദായിക വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന സ്വാതിയുടെ ചോദ്യത്തിന് മുംബൈ പോലീസ് ട്വിറ്ററില്‍ തന്നെ മറുപടിയും നല്‍കി. പോലീസ് നല്‍കിയ നമ്പറില്‍ വിളിച്ച് പരാതിപ്പെടാനായിരുന്നു ട്വിറ്ററില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം. ട്വിറ്ററില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നും അതിനെതിരെ നടപടി സ്വീകരിക്കുമെന്നറിയിച്ച സ്വാതി ചതുര്‍വേദി പരാതിമായി മുംബൈ പോലീസിനെ സമീപിക്കുമെന്ന് വ്യക്തമാക്കി. തീവ്ര ഹിന്ദു നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന അഭിജീത് നേരത്തെ പാകിസ്താനി ഗായകര്‍ക്കും കലാകാരന്മാര്‍ക്കും എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവദങ്ങള്‍ക്കിടയാക്കിയിരുന്നു.

English summary
bollywood singer Abhijeet faces trouble for his abusive tweet against woman journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X