അദ്നാന് സാമിക്ക് ഇന്ത്യയില്‍ തങ്ങാന്‍ അനുമതി
മുംബൈ: പ്രശസ്ത പാകിസ്ഥാനി ഗായകന് അദ്നാന് സാമിക്ക് ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള അനുമതി നീട്ടി നല്കി. തന്നെ ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് മാസത്തില്‍ അദ്നാന് സാമി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് അദ്നാന് സാമിക്ക് ഇന്ത്യയില്‍ തുടരാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. അദ്നാന് സാമിയെ നാടു കടത്താനുള്ള നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും സാമിക്ക് ഇളവ് അനുവദിക്കുകയാണെന്നും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചു.

അപേക്ഷ നല്‍കിയത്
മെയ് 26നായിരുന്നു അദ്നാന് സാമി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്.

ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്
അദ്നാന് സാമി ആദ്യമായി ഇന്ത്യയില്‍ എത്തുന്നത് 2001 മാര്‍ച്ചിലാണ്.

പൗരത്വം
ലാഹോറില്‍ ജനിച്ച് വളര്‍ത്തപ്പെട്ട പാകിസ്താനി പൗരത്വമുള്ള വ്യക്തിയാണ് അദ്നാന് സാമി

വിസിറ്റിംഗ് വിസയില്‍
സാമി ഒരു വര്‍ഷത്തെ വിസിറ്റിംഗ് വിസയിലായിരുന്നു ഇന്ത്യയിലെത്തിയത്. പിന്നീട് വിസ നീട്ടി എടുത്താണ് സാമി ഇന്ത്യയില്‍ തുടര്‍ന്നത്.

പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചപ്പോള്‍
മാര്‍ച്ച് 26ന് സാമിയുടെ പാകിസ്താന് പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചു. എന്നാല്‍ പുതുക്കി നല്കാന് പാകിസ്താന് വിസ്സമ്മതിക്കുകയും ചെയ്തു.

മലയാളത്തിലും
മലയാളത്തില്‍ മകള്‍ എന്ന ചിത്രത്തിലും അദ്നാന് സാമി പാടിയിട്ടുണ്ട്
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications