കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്‌നാന്‍ സാമിക്ക് ഇന്ത്യയില്‍ തങ്ങാന്‍ അനുമതി

  • By Aiswarya
Google Oneindia Malayalam News

മുംബൈ: പ്രശസ്ത പാകിസ്ഥാനി ഗായകന്‍ അദ്‌നാന്‍ സാമിക്ക് ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി. തന്നെ ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് മാസത്തില്‍ അദ്‌നാന്‍ സാമി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് അദ്‌നാന്‍ സാമിക്ക് ഇന്ത്യയില്‍ തുടരാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. അദ്‌നാന്‍ സാമിയെ നാടു കടത്താനുള്ള നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും സാമിക്ക് ഇളവ് അനുവദിക്കുകയാണെന്നും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയെ അറിയിച്ചു.

അപേക്ഷ നല്‍കിയത്

അപേക്ഷ നല്‍കിയത്

മെയ് 26നായിരുന്നു അദ്‌നാന്‍ സാമി ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്.

ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്

ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്

അദ്‌നാന്‍ സാമി ആദ്യമായി ഇന്ത്യയില്‍ എത്തുന്നത് 2001 മാര്‍ച്ചിലാണ്.

പൗരത്വം

പൗരത്വം

ലാഹോറില്‍ ജനിച്ച് വളര്‍ത്തപ്പെട്ട പാകിസ്താനി പൗരത്വമുള്ള വ്യക്തിയാണ് അദ്‌നാന്‍ സാമി

വിസിറ്റിംഗ് വിസയില്‍

വിസിറ്റിംഗ് വിസയില്‍

സാമി ഒരു വര്‍ഷത്തെ വിസിറ്റിംഗ് വിസയിലായിരുന്നു ഇന്ത്യയിലെത്തിയത്. പിന്നീട് വിസ നീട്ടി എടുത്താണ് സാമി ഇന്ത്യയില്‍ തുടര്‍ന്നത്.

പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചപ്പോള്‍

പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചപ്പോള്‍

മാര്‍ച്ച് 26ന് സാമിയുടെ പാകിസ്താന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചു. എന്നാല്‍ പുതുക്കി നല്‍കാന്‍ പാകിസ്താന്‍ വിസ്സമ്മതിക്കുകയും ചെയ്തു.

മലയാളത്തിലും

മലയാളത്തിലും

മലയാളത്തില്‍ മകള്‍ എന്ന ചിത്രത്തിലും അദ്‌നാന്‍ സാമി പാടിയിട്ടുണ്ട്

English summary
Bollywood singer Adnan Sami, whose Pakistani passport expired in May following its non-renewal, has been allowed to stay in India indefinitely after the home ministry granted his appeal seeking exemption from deportation on humanitarian grounds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X