ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ചു: ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിമാനത്താവളത്തില്‍ സംഭവിച്ചത്!
ദില്ലി: കുവൈത്ത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കെതിരെ ആരോപണമുന്നയിച്ച് പ്രമുഖ ഗായകന് അദ്നനന് സമി. തന്റെ ജീവനക്കാരോട് കുവൈത്ത് വിമാനത്താവളത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നും ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് അദ്നന് സമി ആരോപിക്കുന്നത്. കുവൈത്തില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് കുവൈത്ത് വിമാനത്തില്‍ വച്ച് അധികൃതര്‍ ഇന്ത്യക്കാരോട് അപമര്യാദയായി പെരുമാറിയ കാര്യം വ്യക്തമാക്കിയത്. കാരണങ്ങളൊന്നുമില്ലാതെ ഇമിഗ്രേഷന്‍ അധികൃതര്‍ പരുഷമായി പെരുമാറിയെന്നും അദ്നന് സമി കൂട്ടിച്ചേര്‍ക്കുന്നു. ട്വീറ്റിലായിരുന്നു അദ്നനന് സമിയുടെ പ്രതികരണം.
സ്നേഹത്തോടെയും ആശ്ലേഷിച്ചുമാണ് ഞങ്ങള്‍ നിങ്ങളുടെ നഗരത്തിലെത്തിയത്. എന്നാല്‍ നിങ്ങള്‍ ഒരു പിന്തുണയും നല്‍കിയില്ല. ഒരു കാരണവുമില്ലാതെ കുവൈത്ത് ഇമിഗ്രേഷന്‍ അധികൃതര്‍ എന്റെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നും അദ്നന് സമി ട്വീറ്റില്‍ കുറിക്കുന്നു. എങ്ങനെയാണ് നിങ്ങള്‍ കുവൈത്തികള്‍ക്ക് ഇത്ര അരോചകമായി പെരുമാറാന്‍ കഴിയുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസിക്കായിരുന്നു സമിയുടെ ട്വീറ്റ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെയും ട്വീറ്റില്‍ സമി ടാഗ് ചെയ്തിട്ടുണ്ട്.

അദ്നന് സമിയുടെ ട്വീറ്റിന് മറുപടി നല്കിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിഷയം സുഷമാ സ്വരാജ് പരിശോധിച്ചുവരികയാണെന്ന് കൂട്ടിച്ചേര്‍ത്തു. താങ്കളുടെ ഉത്കണ്ഠയ്ക്ക് നന്ദിയെന്ന് അദ്നന് സമി കിരണ്‍ റിജിജുവിന് മറുപടിയും നല്‍കിയിരുന്നു. സുഷമാ സ്വരാജ് ദയയുള്ളവരാണെന്നും താനുമായും തന്റെ ആളുകളുമായും ബന്ധപ്പെട്ടിരുന്നുവെന്നും സമി ട്വിറ്ററില്‍ കുറിച്ചു. അവര്‍ നമ്മുടെ വിദേശകാര്യമന്ത്രി ആണെന്നതില്‍ നമുക്ക് അഭിമാനമുണ്ടെന്നും സമി ട്വിറ്ററില്‍ കുറിച്ചു.
@indembkwt We came 2 ur city wt luv & our Indian brethren embraced us with it. U gave no support. Kuwaiti airport immigration mistreated my staff 4 no reason & called thm ‘Indian Dogs’! Wn u wr contacted u did nothing!! How dare d Kuwaitis behave like this with arrogance?! pic.twitter.com/9OPfuPiTW1
— Adnan Sami (@AdnanSamiLive) May 6, 2018
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications