കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ചു: ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിമാനത്താവളത്തില്‍ സംഭവിച്ചത്!

Google Oneindia Malayalam News

ദില്ലി: കുവൈത്ത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കെതിരെ ആരോപണമുന്നയിച്ച് പ്രമുഖ ഗായകന്‍ അദ്നനന്‍ സമി. തന്റെ ജീവനക്കാരോട് കുവൈത്ത് വിമാനത്താവളത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നും ഇന്ത്യന്‍ പട്ടികളെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് അദ്നന്‍ സമി ആരോപിക്കുന്നത്. കുവൈത്തില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് കുവൈത്ത് വിമാനത്തില്‍ വച്ച് അധികൃതര്‍ ഇന്ത്യക്കാരോട് അപമര്യാദയായി പെരുമാറിയ കാര്യം വ്യക്തമാക്കിയത്. കാരണങ്ങളൊന്നുമില്ലാതെ ഇമിഗ്രേഷന്‍ അധികൃതര്‍ പരുഷമായി പെരുമാറിയെന്നും അദ്നന്‍ സമി കൂട്ടിച്ചേര്‍ക്കുന്നു. ട്വീറ്റിലായിരുന്നു അദ്നനന്‍ സമിയുടെ പ്രതികരണം.

സ്നേഹത്തോടെയും ആശ്ലേഷിച്ചുമാണ് ഞങ്ങള്‍ നിങ്ങളുടെ നഗരത്തിലെത്തിയത്. എന്നാല്‍ നിങ്ങള്‍ ഒരു പിന്തുണയും നല്‍കിയില്ല. ഒരു കാരണവുമില്ലാതെ കുവൈത്ത് ഇമിഗ്രേഷന്‍ അധികൃതര്‍ എന്റെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നും അദ്നന്‍ സമി ട്വീറ്റില്‍ കുറിക്കുന്നു. എങ്ങനെയാണ് നിങ്ങള്‍ കുവൈത്തികള്‍ക്ക് ഇത്ര അരോചകമായി പെരുമാറാന്‍ കഴിയുന്നത്. കുവൈത്തിലെ ഇന്ത്യന്‍ എംബസിക്കായിരുന്നു സമിയുടെ ട്വീറ്റ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെയും ട്വീറ്റില്‍ സമി ടാഗ് ചെയ്തിട്ടുണ്ട്.

adnan-sami-

അദ്നന്‍ സമിയുടെ ട്വീറ്റിന് മറുപടി നല്‍കിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിഷയം സുഷമാ സ്വരാജ് പരിശോധിച്ചുവരികയാണെന്ന് കൂട്ടിച്ചേര്‍ത്തു. താങ്കളുടെ ഉത്കണ്ഠയ്ക്ക് നന്ദിയെന്ന് അദ്നന്‍ സമി കിരണ്‍ റിജിജുവിന് മറുപടിയും നല്‍കിയിരുന്നു. സുഷമാ സ്വരാജ് ദയയുള്ളവരാണെന്നും താനുമായും തന്റെ ആളുകളുമായും ബന്ധപ്പെട്ടിരുന്നുവെന്നും സമി ട്വിറ്ററില്‍ കുറിച്ചു. അവര്‍ നമ്മുടെ വിദേശകാര്യമന്ത്രി ആണെന്നതില്‍ നമുക്ക് അഭിമാനമുണ്ടെന്നും സമി ട്വിറ്ററില്‍ കുറിച്ചു.

English summary
Singer Adnan Sami, who had gone to Kuwait for a live show, has alleged that his staff members were mistreated and called "Indian dogs" at the Arab country's airport immigration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X