കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹിഷ്ണുതയുണ്ടെങ്കില്‍ ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെടില്ലായിരുന്നുവെന്ന് പാക് ഗായകന്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും പറഞ്ഞപ്പോള്‍ ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നാണ് പാക് ഗായകന്‍ പറയുന്നത്. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെടുമോ എന്നും പാക് ഗായകന്‍ അഡ്‌നാന്‍ സമി ചോദിക്കുന്നു.

ഷാരൂഖിന്റെയും ആമിറിന്റെയുമൊക്കെ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അഡ്‌നാന്‍ സമി. പാകിസ്താന്‍ ഗായകന്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാത്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഗുലാം അലിയുടെ പരിപാടി റദ്ദാക്കിയത് മോശമായി പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

adnansami

ഗുലാം അലി ഇന്ത്യയില്‍ പാടണമെന്നായിരുന്നു തന്റെ ആഗ്രഹം. സംഗീതവും മതവും തമ്മില്‍ കൂട്ടി കലര്‍ത്തരുതെന്നും അദ്ദേഹം പറയുന്നു. സംഗീതത്തിന് ഒരു മതത്തിന്റെ യും നിറം നല്‍കുന്നത് ശരിയല്ലെന്നും അഡ്‌നാന്‍ സമി പറഞ്ഞു.

വര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെടുന്ന ഗായകനാണ് അഡ്‌നാന്‍ സമി. തന്റെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാട്ട് ഇഷ്ടമാണെങ്കില്‍ പാടുന്ന ആളുടെ ജാതിയോ രാജ്യമോ നോക്കരുതെന്നും അഡ്‌നാന് സമി വ്യക്തമാക്കുന്നു.

English summary
famous Pakistani singer Adnan Sami, who requested to stay in India on humanitarian grounds earlier this year, says that he wouldn't have sought Indian citizenship if there was such an issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X