സുചിലീക്ക്‌സിലൂടെ നഗ്നചിത്രങ്ങള്‍ പുറത്ത് വന്ന ഗായികയ്ക്ക് സംഭവിച്ചത്..! പട്ടാപ്പകല്‍ തെരുവില്‍..!!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: സുചി ലീക്ക്‌സ് എന്ന പേരില്‍ സിനിമാ താരങ്ങളുടേയും മറ്റ് സെലിബ്രിറ്റികളുടേയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിട്ടകൂട്ടത്തില്‍ ഇരയാക്കപ്പെട്ട ഗായികയാണ് ചിന്മയി. സുചിത്ര കാര്‍ത്തിക് എന്ന ഗായികയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി നാളുകളോളം അശ്ലീലം പ്രവഹിക്കുകയായിരുന്നു. സുചി ലീക്ക്‌സിന്റെ ക്ഷീണം മാറുന്നതിന് മുന്‍പ് ചിന്മയിക്ക് മറ്റൊരു പണി കൂടി കിട്ടിയിരിക്കുകയാണ്. ഇവിടൊന്നുമല്ല. അങ്ങ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍.

Read Also: ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

Read Also: ഇന്ത്യയെ വില്‍പനയ്ക്ക് വെച്ച് ആമസോണ്‍..!! കാശ്മീര്‍ പാകിസ്താന്..! അരുണാചല്‍ ചൈനയ്ക്കും..!!

Read Also: ഭൂമിയെ ഒന്നാകെ വിഴുങ്ങുന്ന സുനാമി തൊട്ടടുത്ത്..!! കണ്ണടച്ചു തുറക്കുമ്പോഴേക്ക് ലോകം ഇല്ലാതാവും...!!

ചിന്മയി അമേരിക്കയിൽ

തന്റെ സംഗീതപരിപാടിയുടെ ഭാഗമായി ഇപ്പോള്‍ അമേരിക്കയിലാണ് തമിഴിലെ പ്രശസ്ത ഗായികയായ ചിന്മയി ശ്രീപദ. സംഗീത പരിപാടിയുടെ ഇടവേളയ്ക്കിടെ സാന്‍ ഫ്രാന്‍സിസ്‌കോ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ചിന്മയിക്ക് പണി കിട്ടിയത്.

സംഭവിച്ചത് ഇതാണ്

തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചിന്മയി തന്നെയാണ് തനിക്ക് സംഭവിച്ചതെന്തെന്ന് ലോകത്തെ അറിയിച്ചത്. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് പോയ ചിന്മയി തിരിച്ചുവരുമ്പോഴേക്ക് കള്ളന്മാര്‍ കാറിലുള്ളതെല്ലാം അടിച്ചോണ്ട് പോയിരുന്നു.

എല്ലാം അടിച്ചോണ്ട് പോയി

കാറിന്റെ ജനല്‍ച്ചില്ല് അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പോലീസിനെ വിവരമറിയിച്ചപ്പോള്‍ താന്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് ഉള്‍ക്കൊള്ളാന്‍ തന്നെ സമയമെടുത്തുവെന്ന് ചിന്മയി പറയുന്നു. പോലീസിനെ സമീപിച്ചപ്പോള്‍ ആ സ്ഥലത്ത് കളളന്മാരുടെ ശല്യം വളരെയധികമാണെന്നായിരുന്നു മറുപടി.

കള്ളൻ ചുവന്നമുടിക്കാരി

ഒരു ചുവന്ന മുടിക്കാരി ചിന്മയിയുടെ കാറില്‍ നിന്നും സാധനങ്ങള്‍ കൊള്ളയടിക്കുന്നത് അടുത്തുള്ള കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം കണ്ടവര്‍ കണ്ടത് കൊണ്ടാണ് കാറെങ്കിലും തിരികെ കിട്ടിയതെന്ന്ും ചിന്മയി ട്വീറ്റ് ചെയ്തിരിക്കുന്നു.

ഇനിയെങ്കിലും വെറുതേ വിടൂ

തനിക്ക് നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ച് കിട്ടുമെന്ന് ചിന്മയി ഒരു ട്വീറ്റില്‍ ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. തനിക്ക് മടുത്തുവെന്നും ദൈവം ഇനിയെങ്കിലും തന്നെ വെറുതെ വിടുമെന്നാണ് കരുതുന്നതെന്നും ചിന്മയി ട്വീറ്റ് ചെയ്തു.

സുചി ലീക്ക്‌സിന്റെ ഇര

നേരത്തെ സുചി ലീക്ക്‌സിന്റെ ഇരയായിരുന്നു ചിന്മയി. സുചി ലീക്‌സ് വഴി താരങ്ങളുടെത് അശ്ലീല വീഡിയോകളും ചിത്രങ്ങളും പുറത്ത് വിട്ടതിനെതിരെ ചിന്മയി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിന്മയിയുടെ അബോര്‍ഷന്‍ കഥകള്‍ പുറത്തുവിടുമെന്ന് ഭീഷണിയും വന്നു.

ബലാത്സംഗ ഭീഷണികളും

മാത്രല്ല ചിന്മയിക്കെതിരെ ബലാത്സംഗ ഭീഷണികളും വന്നിരുന്നു. ഇതിനെതിരെ ചിന്മയി ട്വിറ്റര്‍ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. നേരത്തെ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യവും ഇത്തരത്തില്‍ അമേരിക്കയില്‍ കൊള്ളയടിക്കപ്പെട്ടിരുന്നു.

English summary
Famous Tamil Singer Chinmayi Sripada got robbed in San Francisco
Please Wait while comments are loading...