'ഹോട്ടലില്‍ താന്‍ മരിച്ചുകിടക്കുന്നത് അച്ഛനും അമ്മയും കാണും'; ശരീര ഭാരം കുറച്ചതിന് പിന്നിലെ കാരണം
സിനിമ ലോകത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് അദ്‌നാന്‍ സമി. അടുത്തിടെ എല്ലാവരെയും ഞെട്ടിച്ച് വമ്പന്‍ മേക്കോവര്‍ അദ്ദേഹം നടത്തിയിരുന്നു. 130 കിലോ ഭാരം കുറച്ചാണ് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചത്. എല്ലാവര്‍ക്കും അത്ഭുതമായിരുന്നു അദ്‌നാന്‍ സമിയുടെ ഈ മേക്കോവര്‍ കണ്ടിട്ട്. എന്നാല്‍ ഇത് സര്‍ജറിയിലൂടെ കുറച്ചതാണെന്ന പ്രചരണവും സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നു. എന്നാല്‍ ഇപ്പോഴിതാ എങ്ങനെയാണ് അദ്ദേഹം തന്റെ ശരീര ഭാരം കുറച്ചതെന്ന് വെളിപ്പെടുത്തുകയാണ്.

ഒരു പോഷകാഹാര വിദഗ്ധന്റെ സഹായത്തോടെയാണ് താന്‍ ശരീരഭാരം കുറച്ചതെന്നാണ് അദ്‌നാന്‍ സമി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ ജീവിത ശൈലി ഒന്നടങ്കം മാറ്റിക്കൊണ്ടാണ് അദ്ദേഹം ആ നേട്ടം കൈവരിച്ചതെന്ന് അഭിമുഖത്തില്‍ പറഞ്ഞത്. ഞാന്‍ എങ്ങനെയാണ് ശരീരഭാരം കുറച്ചത് എന്നതിനെക്കുറിച്ച് ഒരു വലിയ ചോദ്യചിഹ്നമുണ്ട്. ആളുകള്‍ കരുതിയത് ഞാന്‍ സര്‍ജറി ചെയ്ത് ഭാരം കുറച്ചെന്നാണ്. എന്നാല്‍ ഒരു തരത്തിലുള്ള ശസ്ത്രക്രിയ ഇടപെടലുകളും നടത്തിയിട്ടില്ല.

ലണ്ടനിലെ ഒരു ഡോക്ടര്‍ എനിക്ക് അവസാന മുന്നറിയിപ്പ് നല്‍കുമ്പോള്‍ 230 കിലോയായിരുന്നു ഭാരം. ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ ആറ് മാസം കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ഹോട്ടല്‍ മുറിയില്‍ നിങ്ങള്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത മാതാപിതാക്കള്‍ കേള്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പിതാവ് ഈ സംഭാഷണം മുഴുവന്‍ കേട്ടുകൊണ്ടിരുന്നു. അന്ന് വൈകുന്നേരം അദ്ദേഹം എന്നോട് വളരെ വൈകാരികമായി സംസാരിച്ചു. നീ കടന്നുപോയ എല്ലാ വഴികളിലും ഞാനുണ്ടായിരുന്നു. നിന്റെ കഷ്ടപ്പാടിലും സന്തോഷത്തിലും എല്ലാം ഞാന്‍ നിന്റെ കൈപിടിച്ചു. ഒരിക്കലും ഒരു കാര്യവും ഞാന്‍ നിന്നോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഒരു അപേക്ഷയുണ്ട്.

നീ എന്നെ സംസ്‌കരിക്കണം, എനിക്ക് നിന്നെ സംസ്‌കരിക്കാനാവില്ല, ഒരു അച്ഛനും തന്റെ കുഞ്ഞിനെ സംസ്‌കരിക്കാനാവില്ല- അച്ഛന്‍ പറഞ്ഞു. ഈ സമയത്താണ് താന്‍ ശരീര ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്‌നാന്‍ സമി പറഞ്ഞു. ഈ സമയത്ത് അച്ഛന് ഇതേ കുറിച്ച് വാക്കുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ടെക്‌സാസില്‍ പോയി ഒരു മികച്ച പോഷകാഹാര വിദഗ്ധനെ കണ്ടു. അവര്‍ പിന്നീട് എന്റെ ജീവിതശൈലി പൂര്‍ണ്ണമായും മാറ്റി, എന്റെ ജീവിതത്തിലുടനീളം ഞാന്‍ ഈ ജീവിതരീതിയില്‍ ഉറച്ചുനില്‍ക്കണമെന്ന് എന്നോട് പറഞ്ഞു. അങ്ങനെയാണ് താന്‍ ശരീര ഭാരം കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു.

2001ല്‍ പുറത്തിറങ്ങിയ അജ്നബീ എന്ന ചിത്രത്തിലെ 'തു സിര്‍ഫ് മേരാ മെഹബൂബ്' എന്ന ഗാനത്തിലൂടെയാണ് അദ്നാന്‍ സാമി ഹിന്ദി ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. 2016ല്‍ പാകിസ്ഥാന്‍ പൗരത്വം ഉപേക്ഷിച്ച് ഗായകന്‍ ഇന്ത്യന്‍ പൗരനായി. 2020 ജനുവരിയില്‍ കലാരംഗത്തെ സംഭാവനകള്‍ക്ക് അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.












Click it and Unblock the Notifications