ഗായകന്‍ ദലര്‍ മെഹന്ദി ബിജെപിയില്‍... സണ്ണി ഡിയോളിന് പിന്നാലെ മാസ് എന്‍ട്രി, പഞ്ചാബില്‍ നേട്ടം!!
ദില്ലി: പഞ്ചാബില്‍ ബിജെപി വീണ്ടും നേട്ടം. പ്രമുഖ ഗായകന്‍ ദലര്‍ മെഹന്ദി പാര്‍ട്ടിയില്‍ ചേര്‍ന്നു. രണ്ട് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ ചേരുന്ന രണ്ടാമത്തെ സെലിബ്രിറ്റിയാണ് ദലര്‍ മെഹന്ദി. നേരത്തെ പ്രമുഖ ബോളിവുഡ് താരം സണ്ണി ഡിയോളും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതേസമയം പഞ്ചാബില്‍ ദുര്‍ബലമായിരിക്കുന്ന ബിജെപി പുത്തന്‍ ഉണര്‍വാണ് ദലര്‍ മെഹന്ദിയുടെ വരവോടെ ഉണ്ടായിരിക്കുന്നത്.

അതേസമയം നേരത്തെ സണ്ണി ഡിയോളിന് ബിജെപി സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ ദലര്‍ മെഹന്ദിക്ക് ബിജെപി സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗായകനും ബിജെപി നേതാവുമായ ഹന്‍സ് രാജ് ഹന്‍സിന്റെ സാന്നിധ്യത്തിലാണ് ദലര്‍ മെഹന്ദി ബിജെപിയില്‍ ചേര്‍ന്നത്. ഹന്‍സ് രാജ് ഹന്‍സ് ദില്ലിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ നിന്ന് മത്സരിക്കുന്നുണ്ട്.
അതേസമയം ദലര്‍ മെഹന്ദി 2013ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഇത്. കോണ്‍ഗ്രസിനായി ഗാനം ചിട്ടപ്പെടുത്തുകയും അത് പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു ദലര്‍ മെഹന്ദി. നേരത്തെ അനധികൃത കുടിയേറ്റ കേസ് അദ്ദേഹത്തിനെതിരെ നിലവിലുണ്ടായിരുന്നു.
നേരത്തെ വിദേശത്ത് കൊണ്ടുപോകാമെന്ന കേസില്‍ അദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാര്‍ശ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ദലര്‍ മെഹന്ദിക്ക് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയ ദലര്‍ മെഹന്ദി അനുകൂല വിധി നേടുകയായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications