കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയമെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ!

Google Oneindia Malayalam News

ദില്ലി: കലാപത്തിൽ മരണം 22 ആയിരിക്കുകയാണ്. നാല് ദിവസമായി അശാന്തിയുടെ പിടിയിൽ അമർന്നിരിക്കുകയാണ് രാജ്യതലസ്ഥാനമായ ദില്ലി. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് ദില്ലിയെ കലാപത്തിലേക്ക് തളളിയിട്ടത് എന്ന ആരോപണം ശക്തമാണ്. ദില്ലി ഹൈക്കോടതി നാല് ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ പരിശോധിച്ച് കേസെടുക്കാൻ ദില്ലി പോലീസിനോട് നിർദേശിച്ചിരിക്കുകയാണ്.

കലാപത്തിനിടയിലും ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് സമാധാന റാലി നടത്തിയത് പോലുളള ശുഭവാർത്തകളും രാജ്യതലസ്ഥാനത്ത് നിന്ന് വരുന്നുണ്ട്. വ്യത്യാസങ്ങൾ നോക്കാതെ മനുഷ്യർ ഒരുമിച്ച് നിൽക്കാൻ പലരും ആഹ്വാനം ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്.

delhi

ഹരീഷ് ശിവരാമകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്: '
മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും, തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ചെറുത്തു തോൽപ്പിക്കേണ്ട സമയം ആണിത് .'അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ' എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട് , ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാൻ ഏറെ സമയം ഒന്നും ആവില്ല.

മതം നമ്മളെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നില്ല എന്ന് 'സാരേ ജഹാൻ സെ അച്ഛാ' എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നിൽക്കുന്നതെങ്കിൽ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം. നബി: താൻ പാടിയാ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് - പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാൻ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും''.

English summary
Singer Hareesh Sivaramakrishnan about Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X