• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"നിന്നെ തൊടാന്‍ ആഗ്രഹിക്കുന്നു.. നിന്നെ മനസില്‍ കണ്ടാണ് ഞാന്‍.. ഗായകന്‍ കാര്‍ത്തിക്കിനെതിരെ കുരുക്ക്

  • By Aami Madhu

മീ ടു വെളിപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് ഓരോ സ്ത്രീയും മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡില്‍ തുടങ്ങിയ മീ ടു പിന്നീട് തമിഴ് സിനിമാ മേഖലയിലേക്കും വ്യാപിച്ചിരുന്നു.

തമിഴില്‍ ആദ്യം ഗാനരചയിതാവായ വൈരമുത്തുവിനെതിരെയാണ് ആരോപണം ഉയര്‍ന്നതെങ്കില്‍ ഇപ്പോള്‍ ഗായകന്‍ കാര്‍ത്തിക്കിനെതിരെയാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

 രൂക്ഷമായ ആരോപണം

രൂക്ഷമായ ആരോപണം

അതിരൂക്ഷമായ ആരോപണങ്ങളാണ് മി ടൂ കാമ്പെയ്നുകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പരസ്യമായും രഹസ്യമായും സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

 തമിഴില്‍ നിന്ന്

തമിഴില്‍ നിന്ന്

കവിയും എഴുത്തുകാരനുമായി വൈരമുത്തുവിനെതിരെ ഗായിക ചിന്‍മയിയായിരുന്നു ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു യുവതിക്കുണ്ടായ ദുരനുഭവമായിരുന്നു ചിന്‍മയി പുറത്തുവിട്ടത്. എന്നാല്‍ ഇത്രയും വര്‍ഷം പറയാതെ ഇപ്പോള്‍ തുറന്ന് പറയുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആരോപണങ്ങളെ പ്രതിരോധിക്കുകയാണ് വൈരമുത്തു ചെയ്തത്.

 വൈരമുത്തു

വൈരമുത്തു

ഞാൻ തുടർച്ചയായി അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഞാനിത് കാര്യമായെടുക്കുന്നില്ല. അസത്യത്തോട് പ്രതികരിക്കാനും ഞാൻ തയ്യാറല്ല. സത്യം എന്തായാലും കാലം തെളിയിക്കുമെന്നും വൈരമുത്തു പറഞ്ഞിരുന്നു.

 നിരവധി പേര്‍

നിരവധി പേര്‍

രാധാ രവിക്കെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കാര്‍ത്തിക്കിനെതിരെ ആരോപണവുമായി യുവതികള്‍ രംഗത്തെത്തിയത്. മാധ്യമ പ്രവര്‍ത്തകയായ സന്ധ്യാ മേനോന്‍ ആണ് യുവതികളില്‍ നിന്ന് തനിക്ക് ലഭിച്ച കാര്‍ത്തിക്കിനെതിരായ ആരോപണങ്ങള്‍ പുറത്തുവിട്ടത്.

 തുറന്നു പറച്ചില്‍

തുറന്നു പറച്ചില്‍

പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത യുവതി ഗായകനെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വെറുപ്പ് തോന്നിക്കുന്ന മനോരോഗി എന്നാണ് കാര്‍ത്തികിനെ യുവതി വിശേഷിപ്പിച്ചത്.

 തൊടണമെന്ന്

തൊടണമെന്ന്

യുവതിയുടെ വാക്കുകള്‍ ഇങ്ങനെ- കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ഒരു പൊതുപരിപാടിക്കിടെ അയാള്‍ തന്‍റെ ശരീരത്തെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് തന്‍റെ ശരീരം തൊടണമെന്ന് അയാള്‍ എന്നോട് പറഞ്ഞു

 വ്യക്തമാക്കി

വ്യക്തമാക്കി

തന്നെ ആലോചിച്ചാണ് ഞാന്‍ സ്വയംഭോഗം ചെയ്യുന്നതെന്നായിരുന്നു അയാള്‍ പറഞ്ഞത്. അയാളെ കണ്ടുമുട്ടേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം ഞാന്‍ അമിത വിനയം പ്രകടിപ്പിച്ചിട്ടുണ്ട്. യുവതി വ്യക്തമാക്കി.

 പരാതി

പരാതി

മറ്റു ഗായകര്‍ അയാളെ കുറിച്ച് പരാതി പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പ്രശസ്തനായതിനാല്‍ അയാളെ കുറിച്ച് പരാതി പറയാന്‍ ആരും തയ്യാറായിരുന്നില്ല. യുവതി സന്ധ്യക്ക് അയച്ച കുറിപ്പില്‍ പറയുന്നു.

 ആരോപണങ്ങള്‍

ആരോപണങ്ങള്‍

നടൻ അലോക്നാഥ്, രജത് കപൂർ, സംവിധായകൻ വികാസ് ബാൽ, ​ഗായകൻ കൈലാഷ് ഖേർ, തമിഴ് ​ഗാനരചയിതാവ് വൈരമുത്തു, നാനാ പടേക്കർ, കേന്ദ്ര മന്ത്രി അക്ബർ എന്നിവർക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് സ്ത്രീകൾ ഉന്നയിച്ചത്.

English summary
Singer Karthik feels #MeToo heat, woman calls him 'disgusting sicko'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more