Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കും: മിടുവില്‍ ഒടുവില്‍ കാര്‍ത്തികിന്‍റെ വിശദീകരണം

കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഗായകന്‍ കാര്‍ത്തിക്കിനെതിരെ മിടൂ വെളിപ്പെടുത്തലുമായി ഗായിക ചിന്‍മയി രംഗത്തെത്തിയത്. ഗാനരചയിതാവ് വൈരമുത്തു തന്നോട് മോശമായി പെരുമാറിയെന്ന് ചിന്‍മയി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ചിന്‍മയിക്ക് നിരവധി സ്ത്രീകള്‍ വൈരമുത്തുവിനെതിരെ സമാന പരാതിയുണ്ടെന്ന് വ്യക്തമാക്കി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതില്‍ ചിലത് പേര് വെളിപ്പെടുത്താതെ ചിന്‍മയി പുറത്തുവിടുകയും ചെയ്തിരുന്നു.

ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഗായകന്‍ കാര്‍ത്തിക്കിനെതിരെ മിടു വെളിപ്പെടുത്തല്‍ ഗായിക നടത്തിയത്. മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനായിരുന്നു കാര്‍ത്തികിനെതിരെ പേര് വെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടിയുടെ ആരോപണം കാര്‍ത്തിക്കിനെതിരെ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ചിന്‍മയിയും ഗായകനെതിരെ തുറന്നടിച്ചത്. എന്നാല്‍ ഇത്രയും നാള്‍ സംഭവത്തില്‍ മറുപടി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ മൗനം വെടിഞ്ഞ് മിടുവില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാര്‍ത്തിക്. കാര്‍ത്തിക്കിന്‍റെ വിശദീകരണം ഇങ്ങനെ

 മിടു വെളിപ്പെടുത്തല്‍

മിടു വെളിപ്പെടുത്തല്‍

മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയുടെ ആരോപണം ട്വിറ്ററിലൂടെ കാര്‍ത്തിക്കിനെതിരെ ആദ്യം പുറത്തുവിട്ടത്. യുവതി അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു വെളിപ്പെടുത്തല്‍.

തൊടാനും അനുഭവിക്കാനും ആഗ്രഹമുണ്ട്

തൊടാനും അനുഭവിക്കാനും ആഗ്രഹമുണ്ട്

ഒരു പരിപാടിക്കിടെ വെച്ച് കണ്ടപ്പോള്‍ കാര്‍ത്തിക് നിര്‍ത്താതെ സംസാരിച്ചത് തന്റെ ശരീരത്തെ കുറിച്ചായിരുന്നു..തൊടാനും അനുഭവിക്കാനും ആഗ്രഹമുണ്ട് എന്നാണ് കാര്‍ത്തിക് പറഞ്ഞത്. തന്നെക്കുറിച്ച് ഓര്‍ത്ത് സ്വയംഭോഗം ചെയ്യാറുണ്ടെന്നും കാര്‍ത്തിക് പറഞ്ഞതായി യുവതി ആരോപിച്ചിരുന്നു.

 ചിന്‍മയി രംഗത്ത്

ചിന്‍മയി രംഗത്ത്

വലിയ സ്വാധീനമുള്ള ഗായകന്‍ ആയത് കൊ്ണ്ടാണ് തനിക്ക് പേര് വെളിപ്പെടുത്താന്‍ ഭയമെന്നും യുവതി പറഞ്ഞു. ഇതിന് പിന്നാലെയാണ് കാര്‍ത്തിക്കിനെതിരെ ചിന്‍മയി രംഗത്തെത്തിയത്.

ഒരു രോഗിയെ പോലെ

ഒരു രോഗിയെ പോലെ

ഗായകന്‍ കാര്‍ത്തിക് ഒരു രോഗിയെ പോലെ നിരവധി സ്ത്രീകളുടെ പിറകെ പോകുന്ന ആളാണ്. അതും ഒരേ ദിവസത്തില്‍ തന്നെ. തന്റെ പ്രശസ്തി ഒരു കുറ്റബോധവും ഇല്ലാതെ ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് കാര്‍ത്തിക് എന്നായിരുന്നു ചിന്‍മയിയുടെ ആരോപണം.

അശ്ലീല വീഡിയോകളും

അശ്ലീല വീഡിയോകളും

സംഗീത രംഗത്തെ സുഹൃത്തുക്കളോടും മറ്റ് സ്ത്രീകളോടും അയാള്‍ അങ്ങനെ തന്നെയാണ്.കാര്‍ത്തിക് നിരന്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും അയക്കും. കാര്‍ത്തികിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ അത് ഈ ക്യാംപെയ്‌നോട് ചെയ്യുന്ന അനീതിയായിപ്പോകും.

മീ ടൂ എന്നല്ല, പകരം അസ് ടൂ

മീ ടൂ എന്നല്ല, പകരം അസ് ടൂ

കാര്‍ത്തികിനെ കുറിച്ച് പറയുമ്പോള്‍ മീ ടൂ എന്നല്ല, പകരം അസ് ടൂ എന്ന് പറയേണ്ടി വരും. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പല പെണ്‍കുട്ടികളും കാര്‍ത്തികിന്റെ പേര് സന്തോഷത്തോടെ പറയും എന്നുറപ്പാണെന്നും അവര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

മറുപടിയുമായി

മറുപടിയുമായി

എന്നാല്‍ അന്നൊന്നും ആരോപണത്തില്‍ പ്രതികരിക്കാന്‍ കാര്‍ത്തിക്ക് തയ്യാറായിരുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ തന്‍റെ ട്വിറ്ററിലൂടെ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാര്‍ത്തിക്.

അറിഞ്ഞുകൊണ്ട്

അറിഞ്ഞുകൊണ്ട്

കാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ചാണ് കാര്‍ത്തിക് തന്‍റെ പ്രസ്താവന തുടങ്ങുന്നത്. തന്നെ കുറിച്ച് പല ആരോപണങ്ങളും വന്നിരുന്നു. ആത്മാര്‍ത്ഥമായി തന്നെ പറയട്ടെ ആരേയും താന്‍ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല.

നേരിട്ട് സമീപിക്കാം

നേരിട്ട് സമീപിക്കാം

അവരുടെ അനുമതി അവഗണിച്ച് താന്‍ ഇന്ന് വരെ അവരെ ഉപദ്രവിച്ചിട്ടില്ല .ഇനി താന്‍ ഉപദ്രവിച്ചെന്ന് ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നേരിട്ട് സമീപിക്കാം.

പിന്തുണയ്ക്കുന്നു

പിന്തുണയ്ക്കുന്നു

ഒരാളുടെ പ്രവൃത്തിക്ക് അയാള്‍ അനുഭവിക്കും എന്ന് വിശ്വിസിക്കുന്ന ആളാണ് താന്‍. താന്‍ മിടുവിനെ പിന്തുണയ്ക്കുന്നു. ഉപദ്രവിച്ചെന്ന് ആരോപിക്കുന്നവര്‍ നേരിട്ട് വന്നാല്‍ താന്‍ അവരോട് മറുപടി പറയാന്‍ തയ്യാറാണ്. നിയമനടപടി സ്വീകരിക്കുന്നതിലും ഭയമില്ല.

പ്രാര്‍ത്ഥിക്കണം

പ്രാര്‍ത്ഥിക്കണം

ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നത് തന്‍റെ പിതാവ് ഗുരുതരമായ രോഗാവസ്ഥയില്‍ ആയതിനാലാണ്. തന്‍റെ അച്ഛന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കാര്‍ത്തിക്ക് വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.

ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ്

ട്വിറ്റര്‍ കുറിപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+