ഗായകൻ യേശുദാസിന്റെ സഹോദരൻ ജസ്റ്റിൻ മരിച്ച നിലയിൽ, മൃതദേഹം കൊച്ചി കായലിൽ!
കൊച്ചി: ഗായകന് കെജെ യേശുദാസിന്റെ സഹോദരന് മരിച്ച നിലയില്‍. യേശുദാസിന്റെ സഹോദരനായ കെജെ ജസ്റ്റിനെ ആണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിന് യേശുദാസിന്റെ ഇളയ സഹോദരനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കായലില്‍ മൃതദേഹം കണ്ടെത്തിയത്. വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപത്തുളള കായല്‍ ഭാഗത്തായാണ് ജസ്റ്റിന്റെ മൃതദേഹം കിടന്നിരുന്നത്.
ബുധനാഴ്ച രാത്രി ഏറെ വൈകിയും കാക്കനാടുളള വീട്ടിലേക്ക് ജസ്റ്റിന് എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് രാത്രി തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ എത്തിയാണ് കുടുംബം പരാതി നല്‍കിയത്.

ഇതിന് പിന്നാലെയാണ് ജസ്റ്റിന്റെ അതേ പ്രായത്തിലുളള ഒരാളുടെ മൃതദേഹം മുളവുകാട് സ്റ്റേഷന് പരിധിയില്‍ വരുന്ന കായലില്‍ നിന്നും കണ്ടെത്തിയ വിവരം തൃക്കാക്കര പോലീസിന് ലഭിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ആളെ തിരിച്ചറിയാത്ത മൃതദേഹം സൂക്ഷിച്ചിരുന്നത്. ഇക്കാര്യം പോലീസ് ജസ്റ്റിന്റെ വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് രാത്രി 11.30തോടുകൂടി ജസ്റ്റിന്റെ ബന്ധുക്കള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി.
ജസ്റ്റിന്റെ ഭാര്യ ജിജിയുടെ സഹോദരങ്ങളാണ് കാണാതായ ജസ്റ്റിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞത്. ജസ്റ്റിന്റെ മരണകാരണം വ്യക്തമല്ല. എറണാകുളത്ത് കാക്കനാട് അത്താണിയിലാണ് ജസ്റ്റിനും കുടുംബവും താമസിക്കുന്നത്. ഇവിടെ സെന്റ് ആന്റണീസ് പളളിക്ക് സമീപം വാടകവീടെടുത്താണ് കഴിയുന്നത്. സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന് ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് ജസ്റ്റിന്. യേശുദാസിനെ കൂടാതെ ആന്റപ്പന്, മണി, ജയമ്മ, ബാബു, പുഷ്പ എന്നിവരും സഹോദരങ്ങളാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications