കെകെയെ രക്ഷിക്കാമായിരുന്നു.... പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു ഞെട്ടിപ്പിക്കുന്ന ആ വിവരം
കൊല്‍ക്കത്ത: ബോളിവുഡിനെയും ഇന്ത്യന്‍ സംഗീത ലോകത്തെയും തീരാ ദുഖത്തിലാഴ്ത്തിയാണ് ഗായകന് കെകെ എല്ലാവരെയും വിട്ടുപോയത്. സംഗീത പരിപാടിക്കിടെയുള്ള അദ്ദേഹം വിയോഗം ഇതിനോടകം വിവാദത്തിലാണ്. ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ അദ്ദേഹത്തിന്റേത് കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു.
സ്റ്റേജില്‍ ചുട്ടുപൊള്ളിയിട്ടും ഗാനമാലപിക്കുന്ന കെകെയുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. സ്റ്റേജ് സജ്ജീകരണങ്ങളില്‍ അടക്കം വലിയ വീഴ്ച്ച വന്നുവെന്ന് ഉറപ്പാണ്. എന്നാല്‍ കെകെയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍. കൂടുതല്‍ വിവരങ്ങളിലേക്ക്....

കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന് കൃത്യസമയത്ത് പ്രാഥമിക ചികിത്സ നല്കാന് കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ഇതേ ഡോക്ടറാണ് കെകെയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. കെകെയുടെ ഹൃദയത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നുവെന്നും, തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലയ്ക്കാതിരിക്കാന്‍ നെഞ്ചില്‍ ശക്തമായി അമര്‍ത്തിയും ശ്വാസം നല്‍കിയും, ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ഹൃദയ ധമനികളില്‍ പലയിടത്തും ബ്ലോക്കുണ്ടായിരുന്നതാണ് കെകെയ്ക്ക് നെഞ്ചുവേദനയ്ക്ക് കാരണമായത്.

കെകെയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാവുന്നത്. ഹൃദയത്തില്‍ നിന്നുള്ള രക്തത്തിന്റെ പമ്പിംഗ് നിലച്ചതാണ് പെട്ടെന്നുള്ള ആഘാതത്തിനും മരണത്തിനും ഇടയാക്കിയത്. ദീര്‍ഘകാലമായി ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ പെട്ടെന്ന് മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ എന്ന അവസ്ഥയുണ്ടാവും. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതേ രക്ത അറകളില്‍ വലിയ ബ്ലോക്കേജ് ഉണ്ടായിരുന്നു. മറ്റ് രക്ത അറകളിലും ചെറിയ ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം കെകെയെ വലിയ മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കണ്ടെത്തല്‍.

ലൈവ് ഷോ ദീര്ഘനേരമുണ്ടായതും വലിയ ആവേശത്തില്‍ നിന്നതും കെകെയുടെ ശരീരത്തിലെ രക്തയോട്ടം നിലയ്ക്കാന്‍ കാരണമായി. ഇതിലൂടെയാണ് ഹൃദയാഘാതമുണ്ടായതെന്നും അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. അതേസമയം ഹൃദയ ധമനികളുണ്ടായ ബ്ലോക്കുകളെ തുടര്‍ന്നാണ് കെകെയ്ക്ക് വേദനയുണ്ടായത്. പക്ഷേ ഈ വേദനകളെല്ലാം ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിമിത്തമാണെന്ന തെറ്റിദ്ധാരയിലായിരുന്നു കെകെ. ഇതിനൊക്കെ പുറമേ കെകെ ധാരാളം ആന്റാസിഡ് മരുന്നുകള്‍ കഴിച്ചിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറയ്ക്കാനുമായി ഉപയോഗിക്കുന്ന മരുന്നാണിത്.

കെകെയുടെ മരണത്തിന് പിന്നാലെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ആ ന്റാസിഡുകള് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ സംഗീത പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ ബാഹ്യ സമ്മര്‍ദങ്ങള്‍ കെകെയ്ക്ക് ഹൃദയാഘാതമുണ്ടാക്കാന്‍ കാരണമായിട്ടുണ്ടാവും. സംഗീത നിശ നടന്ന നസറുല്‍ മഞ്ച സ്റ്റേഡിയല്‍ എയര്‍ കണ്ടീഷനര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. കടുത്ത ചൂടില്‍ ഒരു മണിക്കൂറില്‍ അധികമാണ് കെകെ പാടിയത്. അതിന് ശേഷം ഗായകന് മടങ്ങുകയായിരുന്നു. പരിധിയില്‍ കവിഞ്ഞ് ആളുകളെ കുത്തി നിറച്ച ഓഡിറ്റോറിയല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫയര്‍ എസ്റ്റിന്‍ക്യുഷര്‍ ഉപയോഗിച്ചതായും ആരോപണമുണ്ട്.

അതേസമയം കെകെ ഒരുപാട് ആന്റാസിഡുകള്‍ ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും വെളിപ്പെടുത്തിയിട്ടുണ്ട്. കൈകള്‍ക്കും തോളിനും വേദനയുണ്ടെന്ന് മരണത്തിന് മുമ്പ് വിളിച്ചപ്പോള്‍ കെകെ പറഞ്ഞിരുന്നുവെന്ന് ഭാര്യ പറഞ്ഞു. കൊല്‍ക്കത്തിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഈ വേദനയുണ്ടായിരുന്നു. ഒപ്പം ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ആന്റാസിഡുകള്‍ ഉപയോഗിച്ചിരുന്നത്. ധമനികളിലുണ്ടായ രക്തതടസ്സം ഒന്നും നൂറ് ശതമാനം ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നടക്കുകയും ഡാന്‍സ് ചെയ്യുകയുമായി കെകെ. ഇത് വലിയ സമ്മര്‍ദം കെകെയില്‍ ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ഹൃദയമിടിപ്പ് വര്‍ധിക്കുകയും, കെകെ ബോധരഹിതനായി വീഴുകയും, ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications