ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിലേക്ക് മാറ്റി
മുംബൈ: കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ മുംബൈയിലെ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന മുതിര്‍ന്ന ഗായിക ലതാ മങ്കേഷ്കറിന്റെ നില ഗുരുതരമായി തുടരുന്നു. ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ ഡോക്ടറുടെ പ്രസ്താവന പ്രകാരം, ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Recommended Video
ഗായികയെ ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ ഡോക്ടര്‍ പ്രതിത് സംധാനി പറഞ്ഞു. ഐസിയുവിലാണെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് വെന്റിലേറ്ററില്‍ നിന്നും അവരെ പുറത്തെടുത്തത്. 92 കാരിയായ മങ്കേഷ്കറിനെ ജനുവരി ആദ്യവാരം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബ്രീച്ച് കാന്‍ഡിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്ത്യയുടെ രാപ്പാടി എന്നറിയപ്പെടുന്ന അവര്‍ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്ക് അര്‍ഹയാണ്. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് , ഒന്നിലധികം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ എന്നിവയും മങ്കേഷ്കറിനെ തേടിയെത്തിയിട്ടുണ്ട് .
ലതാ മങ്കേഷ്കറിന്റെ സംഗീത രത്നങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല . ഹിന്ദി, മറാത്തി, ബംഗാളി, മറ്റ് പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്. ലതാ മങ്കേഷ്കര്‍ 1942 - ല്‍ തന്റെ പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെ മരണശേഷം കുടുംബത്തെ പോറ്റുന്നതിന് വേണ്ടിയാണ് പാടാന്‍ തുടങ്ങിയത്. പിതാവ് ശാസ്ത്രീയ ഗായകനും നാടക നടനുമായിരുന്നു. 1948ല്‍ പുറത്തിറങ്ങിയ മജ്ബൂര് എന്ന ചിത്രത്തിലെ ദില്‍ മേരാ തോഡ എന്ന ഗാനത്തിലൂടെയാണ് ബോളിവുഡില്‍ ലതാ മങ്കേഷ്കറിന് ശ്രദ്ധ നേടിയത്. എന്നിരുന്നാലും, മഹല്‍ ( 1949 ) എന്ന ചിത്രത്തിലെ ആയേഗ ആനേവാലാ എന്ന ഗാനം താരത്തിന്റെ ആദ്യത്തെ പ്രധാന ഹിറ്റായി മാറി.
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929 - ല്‍ ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തില്‍ ലത ജനിച്ചു. അമ്മ ശുദ്ധമാതി. ഹാര്‍ദ്ദികാര്‍ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കര്‍ എന്നാക്കിയതാണ്. ലത മങ്കേഷ്കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധന്‍ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത് .
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications