കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിച്ച് വിവാഹം കഴിച്ച പ്രമുഖ യുവ ഗായിക ഭര്‍ത്താവിനെതിരെ പീഡന പരാതി നല്‍കി

Google Oneindia Malayalam News

ഹൈദരാബാദ്: ഭര്‍ത്താവിനെതിരെ മാനസിക ശാരീരിക പീഡനത്തിന് പരാതി നല്‍കി യുവ ഗായിക രംഗത്ത്. തെലുങ്ക് യുവഗായികയായ മധുപ്രിയയാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഹുമയൂണ്‍ പൊലീസ് സ്റ്റേഷനിലാണ് മധുപ്രിയ പരാതി നല്‍കിയത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഗായിക ശ്രീകാന്ത് എന്ന യുവാവിനെ വിവാഹം കഴിച്ചത്.

സംസ്ഥാന പദവിയ്ക്കായുള്ള പ്രക്ഷോഭകാലത്ത് താന്‍ ആലോപിച്ച ഗാനങ്ങളിലൂടെ യുവാക്കളെ പ്രചോദിപ്പിച്ച ഗായികയാണ് മധുപ്രിയ. അഥിലാബാദ് സ്വദേശിയായ ശ്രീകാന്ത് എന്ന യുവാവുമായി പ്രണയത്തിലാണെന്ന് മധുപ്രിയ വീട്ടുകാരെ അറിയിച്ചു. പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്തിത്തരാം എന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും ഗായിക സ്വന്തം ഇഷ്ടപ്രകാരം കാമുകനെ വിവാഹം കഴിച്ചു.

Madu 2

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. താന്‍ പാടി സമ്പാദിച്ച പണം കൊണ്ട് ജീവിച്ച ശ്രീകാന്ത് മൂന്ന് മാസത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിയ്ക്കാന്‍ തുടങ്ങി എന്നും ഗായിക പറയുന്നു.

Madhupriya 1

ശ്രീകാന്തിനൊപ്പമുള്ള ആറ് മാസത്തെ ജീവിതകാലം താന്‍ 60 വര്‍ഷത്തെ ശാരീരിക മാനസിക പീഡനം അനുഭവിച്ചു എന്നും യുവതി പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പമാണ് മധുപ്രിയയുടെ താമസം. ഇതിനിടെ ശ്രീകാനന്ത് മധുപ്രിയയുടെ മാതാപിതാക്കളെ ആക്രമിച്ചതായും പറയപ്പെടുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരേയും പൊലീസ് വിളിച്ചിട്ടുണ്ട്.

English summary
Singer Madhu Priya takes back the harassment case against her husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X