17കാരിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു.. ബോളിവുഡ് ഗായകന്‍ മിഖ സിങ്ങ് അറസ്റ്റില്‍
Recommended Video

ലൈംഗിക പീഡന പരാതിയില്‍ ബോളിവുഡ് ഗായകന്‍ മിഖ സിങ്ങിനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. 17 കാരിയായ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് നല്‍കിയെന്ന പരാതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

17 കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിക്കാണ് മിഖാ സിങ്ങ് അശ്ലീല ചിത്രങ്ങള്‍ അയച്ച് നല്‍കിയത്. പെണ്‍കുട്ടിക്ക് ബോളിവുഡ് സിനിമയില്‍ അവസരം നല്‍കാമെന്നും മിഖ സിങ്ങ് പറഞ്ഞിരുന്നത്രേ. പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ബര്‍ദുബായില്‍ നിന്നാണ് മിഖാ സിങ്ങിനെ അറസ്റ്റ് ചെയ്തത്.ഒരു സംഗീത പരിപാടിക്കായാണ് മിഖാ സിങ്ങ് ദുബായില്‍ എത്തിയത്.
അതേസമയം പെണ്‍കുട്ടിക്കെതിരെ മറ്റൊരു പരാതി മിഖാ സിങ്ങ് നല്‍കി. തന്‍റെ കൈയ്യില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് പെണ്‍കുട്ടി നടത്തുന്നതെന്നും 5 കോടി രൂപ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും മിഖാ സിങ്ങ് നല്‍കിയ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications