കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗായികയെ ബലാത്സംഗം ചെയ്തു; യുപിയില്‍ ഭരണകക്ഷി എംഎല്‍എയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന പീഡനത്തിന്റെ ഞെട്ടലില്‍ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ല. ഹത്രാസിന് പിന്നാലെ നിരവധി പീഡന വാര്‍ത്തകള്‍ യുപിയില്‍ നിന്നും പുറത്തുവന്നിരുന്നു. മണിക്കൂറുകള്‍ക്ക് മുമ്പ് കാണ്‍പൂരിലെ ദാഹത്തില്‍ ഒരു ദളിത് പെണ്‍കുട്ടിയെ തോക്കിന്‍ മുമ്പില്‍ നിര്‍ത്തി പീഡിപ്പിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ നിയമസഭാംഗം ഉള്‍പ്പെട്ട ഒരു പീഡന വിവരമാണ് പുറത്തുവരുന്നത്. ഒരു ഗായികയെ ഉത്തര്‍പ്രദേശ് എംഎല്‍എയും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ പീഡിപ്പിച്ചെന്ന പരാതിയാണ് ഉയര്‍ന്നത്. ഇതിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 ഭരണകക്ഷി എംഎല്‍എ

ഭരണകക്ഷി എംഎല്‍എ

ഉത്തര്‍പ്രദേശിലെ ഭരണക്ഷിയായ നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാര ആംഗള്‍ (നിഷാദ് പാര്‍ട്ടി) എംഎല്‍എയായ വിജയ് മിശ്ര, ഇദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് ഗായികയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 25കാരിയായ ഗായികയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

സംഭവം 2014ല്‍

സംഭവം 2014ല്‍

2014ലാണ് സംഭവം നടന്നതെന്ന് ഗായിക പരാതിയില്‍ പറയുന്നു. എംഎല്‍എയുടെ വീട്ടില്‍ ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചുവെന്നും അവിടെ വച്ച് പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ഇത്രയും നാള്‍ പുറത്തുപറയാതിരുന്നത്.

ഹോട്ടലില്‍ വച്ചും പീഡനം

ഹോട്ടലില്‍ വച്ചും പീഡനം

2015ല്‍ വാരാണസിയിലെ ഒരു ഹോട്ടലില്‍ വച്ച് മിശ്ര തന്നെ പീഡിപ്പിച്ചിരുന്നെന്നും ഗായിക പരാതിയില്‍ ആരോപിച്ചതായി ഭാദോഹി പൊലീസ് സൂപ്രണ്ട് രാം ബദാന്‍ സിംഗ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ മിശ്ര മകനോടും മരുമകനോടും തന്നെ വീട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നും ഗായിക ആരോപിക്കുന്നു.

വീഡിയോ ക്ലിപ്പ്

വീഡിയോ ക്ലിപ്പ്

പീഡിപ്പിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിജയ് മിശ്രയുടെ കൈവശം ഉണ്ടെന്നും ഗായിക ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ നിരവധി കേസുകളുണ്ട്, മാത്രമല്ല അദ്ദേഹം ശക്തനുമാണ്. അതുകൊണ്ടാണ് പരാതി നല്‍കാന്‍ ഭയപ്പെട്ടിരുന്നതെന്നും ഗായിക വ്യക്തമാക്കി.

അറസ്റ്റില്‍

അറസ്റ്റില്‍

അതേസമയം, കഴിഞ്ഞ മാസം വിജയ് മിശ്ര എംഎല്‍എ ഒരു ഭൂമി കയ്യേറ്റ കേസില്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ ആഗ്ര ജയിലിലാണ്. മിശ്ര ജയിലിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ ധൈര്യം വന്നതെന്ന് ഗായിക പറയുന്നു. ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ചയാണ് ഗായിക പരാതി നല്‍കിയത്.

ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്ജനങ്ങളിലുള്ള ആ വിശ്വാസം ബീഹാറില്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യും; വിജയം ഉറപ്പെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

അസം-മിസോറം അതിർത്തിയിൽ സംഘർഷം: നിരവധി പേർക്ക് പരിക്ക്, പ്രശ്‌നപരിഹാരത്തിന് ഇടപെട്ട് പ്രധാനമന്ത്രിഅസം-മിസോറം അതിർത്തിയിൽ സംഘർഷം: നിരവധി പേർക്ക് പരിക്ക്, പ്രശ്‌നപരിഹാരത്തിന് ഇടപെട്ട് പ്രധാനമന്ത്രി

ശിവസേനക്ക് പിന്നാലെ എന്‍സിപിയും ബിഹാറിലേക്ക്; 145 സീറ്റില്‍ മല്‍സരിക്കും, മഹാസഖ്യത്തിന് തിരിച്ചടിശിവസേനക്ക് പിന്നാലെ എന്‍സിപിയും ബിഹാറിലേക്ക്; 145 സീറ്റില്‍ മല്‍സരിക്കും, മഹാസഖ്യത്തിന് തിരിച്ചടി

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

Recommended Video

cmsvideo
UP police threatened hathras girl's family

English summary
Singer raped in UP; The case is against three people, including MLA Vijay Mishra and his son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X