എലിവിഷം കഴിച്ച് ഗായികയുടെ ആത്മഹത്യാശ്രമം, സംഭവത്തിന് പിന്നില്‍ ഓണ്‍ലൈനില്‍ അപവാദ പ്രചരണം!!!
ദില്ലി: ഹരിയാനയിലെ നാടോടി ഗായിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൗത്ത് വെസ്റ്റ് ദില്ലിയിലെ വീട്ടില്‍ വച്ച് ഹര്യാണ്‍വി ഗായികയായ സപ്നാ ചൗധരി എലിവിഷം കഴിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഓണ്‍ലൈനില്‍ അപമാനിക്കപ്പെട്ടതാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.
ഗുരുതരാവസ്ഥയിലായ സപ്ന ചൗധരി ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു പ്രത്യേക സമുദായത്തെ നാടന്‍ പാട്ടിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ജൂലൈയില്‍ സപ്നക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെട്ടതാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും സപ്നയുടേതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ആത്മഹത്യാക്കുറിപ്പില്‍ യുവതി ഉന്നയിക്കുന്ന വാദങ്ങള്‍ ശരിയാണോ എന്നും പരിശോധിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സത്പാല്‍ തന്‍വാര്‍ എന്ന 21കാരന് തനിക്കെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും അപവാദങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. സമുദായത്തെ അധിക്ഷേപിച്ചെന്ന് സത്പാല്‍ തന്‍വാറിന്റെ പരാതിയിലാണ് പൊലീസ് സപ്നയ്ക്കെതിരെ എസ് സി എസ്ടി നിയമപ്രകാരം കേസെടുത്തത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications