Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാട്ട് സുന്ദരി' സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു! തിരഞ്ഞെടുപ്പിന് മുന്‍പ്

ദില്ലി: ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രശസ്ത ഗായികയും നര്‍ത്തകിയുമായ സപ്ന ചൗധരി ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച ദില്ലിയില്‍ നടന്ന ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന്‍ പരിപാടിയില്‍ വെച്ചാണ് സപ്ന ബിജെപിയില്‍ അംഗത്വമെടുത്തത്.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് സപ്നയുടെ രാഷ്ട്രീയ പ്രവേശം ഏറെ ചര്‍ച്ചയായിരുന്നു. ഒരു ഘട്ടത്തില്‍ അവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ സജീവമായിരുന്നെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ബിജെപിക്ക് വേണ്ടി അവര്‍ പ്രചപണത്തിന് ഇറങ്ങിയിരുന്നു. ഇതോടെ സപ്ന ഉടന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണങ്ങള്‍ ശക്തമായിരുന്നു. ഹരിയാന,ദില്ലി നിയമസഭ തിരഞ്ഞടുപ്പിന് തൊട്ട് മുന്‍പ് സപ്ന ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി രാം ലാല്‍, ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി എന്നിവരുടെ സാന്നിധ്യത്തില്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് സപ്ന ചൗധരി ബിജെപിയില്‍ അംഗത്വമെടുത്തത്. ജാട്ട് സമുദായാംഗമായ സപ്നയുടെ ബിജെപി പ്രവേശനം വരുന്ന ഹരിയാന, ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 പ്രചരണത്തിനിറങ്ങി

പ്രചരണത്തിനിറങ്ങി

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് സപ്ന കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നായിരുന്നു ആദ്യം കണക്കാക്കപ്പെടിരുന്നത്. പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമുള്ള സപ്നയുടെ ചിത്രങ്ങള്‍ കൂടി പ്രചരിച്ചതോടെ സപ്നയുടെ കോണ്‍ഗ്രസ് പ്രവേശം ഏറെ കുറെ ഉറപ്പായെന്ന് കരുതപ്പെട്ടു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സപ്ന തന്നെ രംഗത്തെത്തി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക് വേണ്ടിയും പ്രചരണം നയിക്കില്ലെന്നായിരുന്നു സപ്ന പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ അവര്‍ ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് സപ്ന വിശദീകരിച്ചെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ബിജെപിക്ക് വേണ്ടി അവര്‍ പ്രചരണത്തിനിറങ്ങി.

 വന്‍ പിന്തുണ

വന്‍ പിന്തുണ

ജാട്ട് വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള ദില്ലിയിലെ കേന്ദ്രങ്ങളില്‍ എല്ലാം സപ്ന ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു. ദില്ലി തൂത്തുവാരാനും ഇത് ബിജെപിയെ സഹായിച്ചു.ഹരിയാനയ്ക്ക് പുറത്ത് വടക്കേ ഇന്ത്യയിലൊട്ടാകെ വൻതോതിൽ ആരാധകരുള്ള ഗായികയാണ് സപ്ന. അവരുടെ സംഗീത-നൃത്ത പരിപാടികളിലെ വൻ ജനപങ്കാളിത്തം ശ്രദ്ധേയമാണ്. വൻ സ്വീകാര്യതയാണ് സപ്നയുടെ ഗാനങ്ങൾക്ക് ലഭിക്കുന്നത്.2017ല്‍ ബിഗ്‌ബോസ് ടിവി ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തി സപ്‌ന ചൗധരിയായിരുന്നു. പ്രമുഖ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനെയും രാധിക ആപ്‌തെയെയും പിന്നിലാക്കിയാണ് ഏറ്റവും ജനപ്രിയ താരമായി സപ്‌ന ചൗധരി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്റനെറ്റിലൂടെ പ്രചരിക്കുന്ന സപ്നയുടെ സംഗീത-നൃത്ത വീഡിയോകൾ ഹരിയാനയ്ക്ക് പുറത്തും അവർക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

ബിജെപി കണക്ക് കൂട്ടുന്നു

2018ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനമാണ് സപ്നയ്ക്കുള്ളത്. നഗരപ്രദേശങ്ങളിൽ അത്ര പരിചിതമായ മുഖമല്ലെങ്കിലും ഗ്രാമങ്ങളിലെ സൂപ്പർ സ്റ്റാറാണ് സപ്ന. പ്രത്യേകിച്ച് ജാട്ട് സമുദായത്തിനിടയിൽ. ഹരിയാനയിലും ദില്ലിയിലും ജാട്ട് സമുദായങ്ങള്‍ നിര്‍ണായകമാണെന്നിരിക്കെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജാട്ട് സമുദായ വോട്ടുകള്‍ തൂത്തുവാരാന്‍ സപ്നയുടെ പ്രവേശനത്തോടെ ബുജെപിക്ക് കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+