ഹൃദയാഘാതം; ഗായകന്‍ ശങ്കര്‍ മഹാദേവന്‍ ആശുപത്രിയില്‍
ദില്ലി: ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗായകന്‍ ശങ്കര്‍ മഹാദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. തുടര്‍ച്ചയായി രണ്ട് തവണയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്.
രണ്ട് ദിവസം മുമ്പാണ് ശങ്കര്‍മാഹദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷേ ഗായകന്റെ സ്വകാര്യതയെക്കരുതി ഹൃദയാഘാതം ഉണ്ടായ വിവരം മാധ്യമങ്ങളില്‍ നിന്നും മറച്ച് വച്ചു. ഊഹാപോഹങ്ങളുടെ പുറത്ത് ചില മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യു കയും ചെയ്തിരുന്നു. എന്നാല്‍ ശങ്കര്‍മഹാദേവനുമായി അടുത്ത വൃത്തങ്ങളും ആശുപത്രി അധികൃതരും വാര്‍ത്ത സ്ഥിരീകരിച്ചു. ഇതോടെയാണ് പ്രമുഖ ദേശീയമാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ഗായകനാണ് ശങ്കര്‍ മഹാദേവന്‍. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. അധികം വൈകാതെ ആശുപത്രി വിടാനാകും. ഗുജറാത്തിലെ പരിപാടിയില്‍ ശങ്കര്‍മഹാദേവന് പകരം സോനു നിഗം എത്തുമെന്നാണ് അറിയുന്നത്. സ്ഥിരീകരണം ലഭ്യമല്ല.












Click it and Unblock the Notifications