കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീത ഉപകരണം കൂടെ കൊണ്ടുപോകാന്‍ അനുവദിച്ചില്ല; സിംഗപ്പൂർ എയർ ലൈൻസിനെതിരെ ആഞ്ഞടിച്ച് ശ്രേയ ഘോഷാൽ, മാപ്പ് ചോദിച്ച് എയർലൈൻ അധികൃതർ!!

Google Oneindia Malayalam News

ദില്ലി: സംഗീത ഉപകരണങ്ങള്‍ ഫ്‌ളൈറ്റില്‍ കൂടെ കൊണ്ടു പോകാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ പ്രതിഷേധവുമായ ഗായിക ശ്രേയാ ഘോഷാല്‍. ട്വിറ്ററിലാണ് ശ്രേയ പ്രതിഷേധം രേഖപ്പെടുത്തിയത്. '' എനിക്ക് തോന്നുന്നു സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സംഗീതജ്ഞരെയോ അമൂല്യമായ ഉപകരണങ്ങള്‍ കൈവശം വെക്കുകയോ ചെയ്യുന്ന യാത്രക്കാരെ വേണ്ടെന്ന്. നന്ദി, പാഠം പഠിച്ചു.'' ഇതായിരുന്നു ശ്രേയയുടെ ട്വീറ്റ്.

<strong>ആള്‍വാര്‍ ഇരക്ക് നീതി ഉറപ്പാക്കും, മുഴുവന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രാഹുല്‍ ഗാന്ധി</strong>ആള്‍വാര്‍ ഇരക്ക് നീതി ഉറപ്പാക്കും, മുഴുവന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രാഹുല്‍ ഗാന്ധി

അതേ സമയം ശ്രേയയോട് മാപ്പ് ചോദിച്ച് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി. ''ഹായ് ശ്രേയ, സംഭവിച്ചതില്‍ ഞങ്ങള്‍ക്ക് ദു;ഖമുണ്ട്, ഞങ്ങളുടെ സഹപ്രവര്‍ത്തകരോട് ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. നന്ദി '' ഇതായിരുന്നു എയര്‍ലൈന്‍ അധികൃതരുടെ വാക്കുകള്‍.

Sreya Ghoshal

ആരാധകരില്‍ നിന്നും വലിയ പിന്തുണയാണ് ശ്രേയയ്ക്ക് ലഭിച്ചത്. പലരും ശ്രേയയെ സമാധാനിപ്പിച്ച് കൊണ്ട് നിരവധി മെസേജുകള്‍ അയച്ചു. ഹാസ്യതാരം കപില്‍ ശര്‍മയോടൊപ്പം ട്വിറ്ററില്‍ നടത്തിയ രസകരമായ ചാറ്റിനെ തുടര്‍ന്നായിരുന്നു ശ്രേയ അവസാനമായി മാധ്യമങ്ങളില്‍ തലക്കെട്ടായത്.


സിനിമ, ടെലിവിഷന്‍, റേഡിയോ തുടങ്ങിയിടങ്ങളില്‍ നിരന്തരം നിറഞ്ഞു നില്‍ക്കുന്ന ശ്രേയ നിരവധി മ്യൂസിക്ക് ടൂറുകളും നടത്താറുണ്ട്. ദീപിക പദുക്കോണും ഷാഹിദ് കപൂറും ഒന്നിച്ച പത്മാവതിലെ ''ഗൂമര്‍'' ആയിരുന്നു ശ്രേയയുടെ അവസാനത്തെ ഹിറ്റ് പാട്ട്. ആഷിഖി 2 ലെ സുന്‍ രഹാ ഹേ നാ തൂ, അഗ്നിപഥിലെ ചിക്‌നി ചമേലി, ബോഡി ഗാര്‍ഡിലെ തേരി മേരി തുടങ്ങി നിരവധി ഗാനങ്ങള്‍ ശ്രേയയുടെതായിട്ടുണ്ട്.

English summary
Singer Shreya Ghoshal took to social media to slam an airline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X