സിദ്ദു മൂസ് വാല കൊലപാതകം; അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുമെന്ന് ഭഗവന്ത് മാൻ
ചണ്ഡീഗഡ്; സിദ്ദു മൂസ് വാല എന്നറിയപ്പെടുന്ന ഗായകൻ ശുഭ്ദീപ് സിംഗ് സിദ്ദുവിന്റെ കൊലപാതകം അന്വേഷിക്കാൻ പുതിയ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബ്- ഹരിയാന ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ആയിരിക്കും കമ്മീഷന്റെ രൂപികരണം എന്ന് മാൻ പറഞ്ഞു. കൊല്ലപ്പെട്ട ഗായകന്റെ പിതാവ് ബൽക്കർ സിംഗ് സിദ്ദുവിന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് പുതിയ തീരുമാനം. ഇതിനായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ അന്വേഷണ കമ്മീഷനുമായി സംസ്ഥാന സർക്കാർ പൂർണ സഹകരണം ഉറപ്പാക്കും. സംഭവത്തെക്കുറിച്ച് ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരണം നൽകാൻ പഞ്ചാബ് പോലീസ് ഡയറക്ടർ ജനറലിനോട് (ഡിജിപി) മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധു മൂസ് വാലയുടെ കൊലപാതകത്തെ അപലപിച്ച മുഖ്യമന്ത്രി പ്രതികളെ ഒരു കാരണവശാലും രക്ഷപെടാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. കഴിവതും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട ഗായകന്റെ സുരക്ഷ കുറച്ചതിന്റെ എല്ലാ വശങ്ങളും സൂക്ഷ്മപരിശോധനയിലാണെന്നും വീഴ്ചയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം തീർച്ചയായും പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിദ്ധു മൂസ് വാലയുടെ ആകസ്മിക വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിടപറഞ്ഞ ഗായകൻ പഞ്ചാബിന്റെ പ്രശസ്ത കലാകാരനും സാംസ്കാരിക പ്രതീകവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരേതന്റെ ആത്മാവിനോട് തനിക്ക് അഗാധമായ ആദരവ് ഉണ്ട്. ഈ ദുഃഖസമയത്ത് ദുരിതമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗായകൻ എന്നതിന് പുറമെ കോ ഗ്രസ് നേതാവ് കൂടിയായിരുന്നു സിദ്ധു മൂസ് വാല. മൂസ് വാല ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹം വെടിയേറ്റ് മരിച്ചത്. ആരാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം പഞ്ചാബിലെ അവരുടെ ഗ്രാമമായ മാൻസയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഗായകന്‍ കോൺഗ്രസിൽ ചേർന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാൻസയിൽ നിന്ന് സിദ്ദു മൂസ് വാല മത്സരിച്ചിരുന്നു. ആം ആദ്മി പാർട്ടിയുടെ ഡോക്ടർ വിജയ് സിംഗ്ലയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. മൂസേവാലയുടെ ഗാനങ്ങൾ മയക്കുമരുന്നും തോക്ക് കൊണ്ടുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പഞ്ചാബിലെ ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.
രാജകുമാരി പോലെ... മമത സാരിയിലും ഒരേ പൊളി, വൈറലായി നടിയുടെ ചിത്രങ്ങൾ
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications