എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വീഡിയോ
ചെന്നൈ; ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
'കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയും ഉണ്ടായിരുന്നു.
വേറെ കുഴപ്പങ്ങളൊന്നുമില്ല. എന്നിരുന്നാൽ കൂടിയും റിസ്ക് എടുക്കേണ്ടതില്ലെന്ന് കരുതി.കൊവിഡ് പോസ്റ്റീവ് ആണ്. രോഗം സ്ഥിരീകരിച്ചാൽ നിങ്ങൾക്ക് വീടുകളിൽ ഐസോലേഷനിൽ തുടരാം. അതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ താൻ അതിന് തയ്യാറായില്ല. കാരണം നമ്മളെ മാറ്റി നിർത്തുന്നത് വീട്ടുകാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.മാത്രമല്ല വീട്ടുകാരുടെ ആരോഗ്യസ്ഥിയും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയത്.

Recommended Video
എന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആർക്കും എപ്പോഴും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാം. രണ്ട് ദിവസം കൊണ്ട് ആശുപത്രി വിടും. പരിപൂർണ വിശ്രമത്തിനാണ് താൻ ഇവിടെ എത്തിയത്. അസുഖത്തെ കുറിച്ച് തിരക്കാൻ നിരവധി പേർ വിളിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പറയുന്നത്, വീഡിയോയിൽ എസ്പിബി പറഞ്ഞു.
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം 5609 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 100 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 4241 ആയി. ഇതുവരെ 2,63,222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 5800 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,02,283 ആയി.












Click it and Unblock the Notifications