കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പിബിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; പ്രാര്‍ത്ഥനയുമായി ആരാധകര്‍

Google Oneindia Malayalam News

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി ബുള്ളറ്റിന്‍. ജീവന്‍ രക്ഷാ ഉപകരങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഐസിയുവില്‍ തുടരുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

spb

എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യാഴാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എസ്പിബിയുടെ ആരോഗ്യനിലയെ കുറിച്ചും ചികിത്സയെ കുറിച്ചും ആശുപത്രി അധികൃതരുമായി സംസാരിച്ചെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ ട്വീറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
കൊവിഡ് ബാധിച്ച ഗായകന്‍ ടജ ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ | Oneindia Malayalam

അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടും സഹപ്രവര്‍ത്തകരും ആരാധകരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നുണ്ട്. എആര്‍ റഹ്മാന്‍, ഇളയരാജ, ചിരിഞ്ജീവി, ഭാരതി രാജ, ധനുഷ്, കെഎസ് ചിത്ര തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് എസ്പിബി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'കുറച്ച് ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയും ഉണ്ടായിരുന്നു. വേറെ കുഴപ്പങ്ങളൊന്നുമില്ല. എന്നിരുന്നാല്‍ കൂടിയും റിസ്‌ക് എടുക്കേണ്ടതില്ലെന്ന് കരുതി.കൊവിഡ് പോസ്റ്റീവ് ആണ്. രോഗം സ്ഥിരീകരിച്ചാല്‍ നിങ്ങള്‍ക്ക് വീടുകളില്‍ ഐസോലേഷനില്‍ തുടരാം. അതില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. കാരണം നമ്മളെ മാറ്റി നിര്‍ത്തുന്നത് വീട്ടുകാരെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്.മാത്രമല്ല വീട്ടുകാരുടെ ആരോഗ്യസ്ഥിയും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാലാണ് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്.

English summary
Singer SP Balasubramaniam's health condition improves, says hospital bulletin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X