'അയാള്‍ സ്വകാര്യമായ ദൃശ്യങ്ങള്‍ പുറുത്തുവിട്ടു, എല്ലാ പരിധിയും ലംഘിച്ചു',വിശദീകരിച്ച് സുചിത്ര
ചെന്നൈ: തമിഴ് ചലച്ചിത്ര മേഖലയില്‍ വലിയ കോളിളക്കമാണ് സുചി ലീക്ക്സ് സൃഷ്ടിച്ചത്. ഗായിക സുചിത്ര കാര്‍ത്തിക്കിന്റെ പേരിലുള്ള വിവിധ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുചി ലീക്ക്സ എന്ന ഹാഷ് ടാഗോടെ സെലിബ്രിറ്റികളുടെ നിരവധി വീഡിയോകളും നഗ്ന ചിത്രങ്ങളും പ്രചരിച്ചത്. സംഭവം വലിയ വിവാദമായതോടെ അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി സുചിത്ര രംഗത്തെത്തി. അതേസമയം അവര്‍ വലിയ മാനസിക സംഘര്ഷത്തിലാണെന്നായിരുന്നു ഭര്‍ത്താവ് കാര്‍ത്തിക് പറഞ്ഞത്.
ഈ വിശദീകരണങ്ങള്‍ കൊണ്ടൊന്നും സംഭവത്തിലെ ദുരുഹത അവസാനിച്ചില്ല. ഇപ്പോഴിതാ സുചി ലീക്ക്സിനെ കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവര്‍.

ഞെട്ടിച്ച് സുചി ലീക്സ്
2017 ലാണ് തമിഴ് സിനിമയെ അടിമുടി പിടിച്ച് കുലുക്കി സുചി ലീക്ക്സ് വെളിപ്പെടുത്തലുകള്‍ നടന്നത്. നിരവധി താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും അശ്ലീല വീഡിയോകളുമായിരുന്നു ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്നത്. തമിഴ് താരങ്ങളായ ധനുഷ്, ഹന്‍സിക, തൃഷ, ആന്‍ഡ്രിയ, സംഗീത സംവിധായകന് സിദ്ധാര്‍ഥ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ധനുഷിനെതിരെ
ആദ്യം നടന് ധനുഷിനെതിരെയായിരുന്നു സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും ആരോപണം ഉയര്‍ന്നത്. ഒരു പാര്‍ട്ടിക്കിടയില്‍ ധനുഷിനൊപ്പം വന്നൊരാള്‍ തന്നെ ഉപദ്രവിച്ചെന്നും ധനുഷിന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത്ത് കൊണ്ടുവരുമെന്നുമായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്.

ബലാത്സംഗം ചെയ്തെന്ന്
മുറിവ് പറ്റിയ കൈയ്യുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ധനുഷിനെതിരായ ട്വീറ്റ്. തൊട്ട് പിന്നാലെ സംഗീത സംവിധായകന് അനുരുദ്ധിനും ധനുഷിനുമെതിരെയായിരുന്നു അടുത്ത ട്വീറ്റുകള്‍. ഇരുവരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ട്വീറ്റ്.

മയക്കുമരുന്ന് നല്കി
രാത്രിയില്‍ ഒരു പാര്‍ട്ടിക്ക് പോയപ്പോഴാണ് ധനുഷും അനിരുദ്ധും തന്നെ ബലാത്സംഗം ചെയ്തത് എന്ന് സുചി ലീക്സിലൂടെ പുറത്തുവന്നു. താന്‍ മദ്യപിച്ചിരുന്നു. എന്നാല്‍ അവിടെ വെച്ച് മയക്കുമരുന്ന് നല്കിയ ശേഷം ധനുഷും സംഗീത സംവിധായകന് അനിരുദ്ധും ചേര്‍ന്ന് ബലാത്സംഗം ചെയ്തു.

ഹാക്ക് ചെയ്യപ്പെട്ടെന്ന്
തുടര്‍ച്ചയായ ചില ട്വീറ്റുകളിലൂടെയാണ് സുചിത്ര ധനുഷിനെതിരെ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വിശദീകരിച്ച് സുചിത്രയും ഭര്‍ത്താവ് കാര്‍ത്തിക്കും രംഗത്തെത്തി.

സജീവമല്ല
ജെല്ലിക്കെട്ടിന് അനുകൂലമായി കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നായിരുന്നു സുചിത്ര സൈബര്‍ സെല്ലിന് നല്കിയ പരാതിയില്‍ പറഞ്ഞത്. അതേസമയം അന്നത്തെ സംഭവത്തിന് ശേഷം അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിവാദങ്ങളില്‍ മറുപടി പറയുകയാണ് താരം.

എത്ര നീചമായി
താന്‍ ഒരുപാട് ബഹുമാനിക്കുന്ന നടനാണ് ധനുഷ്. തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച നടന്മാരില് ഒരാള്‍. എത്ര നീചമായാണ് ഹാക്കര്‍ അദ്ദേഹത്തിന്റെ പേരില്‍ ആരോപണം ഉയര്‍ത്തിയത്.
ധനുഷും അനുരുദ്ധം തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു അയാള്‍ പ്രചരിപ്പിച്ചത്.

നടപടി സ്വീകരിക്കും
എന്നാല്‍ അങ്ങനെയൊരു സംഭവം യഥാര്‍ത്ഥത്തില്‍ നടന്നിരുന്നെങ്കില്‍ തന്നെ പോലൊരു സ്ത്രീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലൂടെയല്ല അത് വെളിപ്പെടുത്തുക.
സംഭവിച്ച ഉടന്‍ തന്നെ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമായിരുന്നു.

ജീവിതം തകര്‍ത്തു
സിനിമയ്ക്ക് വേണ്ടിയുള്ള പല സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഹാക്കര്‍മാര്‍ തന്റെ പേരില്‍ പുറത്തുവിട്ടത്. ഹാക്കര്‍ താന്‍ ഉള്‍പ്പെടെ നിരവധി താരങ്ങളുടെ ജീവിതമാണ് തകര്‍ത്തത്. പല അനാവശ്യ വിവാദങ്ങളും സൃഷ്ടിച്ചു. ഞങ്ങള്‍ എല്ലാവരും അതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെന്നും സുചിത്ര പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications