നടന് ബൈലവന്‍ രംഗനാഥനെതിരെ പരാതിയുമായി ഗായിക സുചിത്ര; ധനുഷിനെതിരെയും ആരോപണം
ചെന്നൈ:നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരെ പോലീസില്‍ പരാതി നല്കി ഗായിക സുചിത്ര. ചെന്നൈ പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിയത്. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ധനുഷ്, സംവിധായകന് വെങ്കട് പ്രഭു മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവരാണ് ഇയാള്‍ക്ക് പിന്നിലെന്നാണ് സുചിത്ര ആരോപിക്കുന്നത്.
താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും മാനസികരോഗിയാണെന്നും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുന്നവള് ആണെന്നും ഇയാള്‍ പറഞ്ഞു. മാത്രവുമല്ല സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കിടാന്‍ മടിക്കാത്ത വ്യക്തിയാണെന്നും ഇയാള്‍ പറഞ്ഞു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താന്‍ ഇയാളെ ഫോണില്‍ വിളിച്ചു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ കള്ളം പറഞ്ഞു. ഞാന്‍ അഭിമുഖം അയച്ചു തരാന്‍ പറഞ്ഞപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. കൂടാതെ മറ്റൊരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ എന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു.
തനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ലെന്നും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും സുചിത്ര പറഞ്ഞു. ബൈലവനെ ആരോ രംഗത്തിറക്കിയതാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നതായി സുചിത്ര പറഞ്ഞു. ധനുഷ് കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബൈലവന്‍ രംഗനാഥനുമായി ബന്ധമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സുചിത്ര പരാതി
2017 ലാണ് സുചി ലീക്ക്സ് വിവാദം ഉണ്ടാവുന്നത്. ധനുഷിനെതിരെയായിരുന്നു ആദ്യത്തെ ആരോപണം സുചി ലീക്ക്സിലൂടെ പുറത്തുവന്നത്. ഇതിന് പിന്നാലെ തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവന്നിരുന്നു. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു ഇതൊക്കെ പുറത്തുവന്നത്. മല്ലു ലീക്ക്സ് എന്ന പേരില്‍ മലയാളി താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിയുണ്ടായിരുന്നു.
ഇതിന് പിന്നാലെ തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് സുചിത്ര പറഞ്ഞു. ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് സുചിത്ര സൈബര്‍ സെല്ലില്‍ നല്കിയ പരാതിയില്‍ പറഞ്ഞത്. വിവാദത്തിന് പിന്നാലെ സുചിത്രയ്ക്ക് മാനസിക സമ്മര്‍ദം ഉണ്ടാവുകയും ലണ്ടനില്‍ ചികിത്സ തേടുകയും ചെയ്തു. ഇതിനിടയിലാണ് കാര്‍ത്തിക് കുമാറുമായുള്ള വിവാഹബന്ധം തകരുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications