ക്രെഡിറ്റ് കാര്‍ഡ് സുരക്ഷിതമല്ല; ഗായകന് ഉണ്ണികൃഷ്ണന് നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപ
ചെന്നൈ: രാജ്യത്ത് കറന്‍സി നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കാഷ്ലെസ് ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ കാര്‍ഡുകളുടെ ഉപയോഗം കൂട്ടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇത്തരം കാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ച നടന്നിരുന്നു.
കാര്‍ഡുകളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യുന്ന സംഭവമാണ് ചെന്നൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശസ്ത മലയാളി പിന്നണി ഗായകന് ഉണ്ണികൃഷ്ണന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.6 ലക്ഷം രൂപയാണ് നഷ്ടമായത്. സ്ഥരിമായി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഉണ്ണികൃഷ്ണന്. ഇതുവഴിയാണ് തട്ടിപ്പ് നടന്നരിക്കുന്നത്.

ഡിസംബര്‍ 19നാണ് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം ഉണ്ണികൃഷ്ണന് അറിയുന്നത്. എന്നാല്‍, നവംബര്‍ 30ന് രാത്രിയാണ് പണം നഷ്ടമായതെന്നും ഇക്കാര്യം രണ്ടാഴ്ചക്കുശേഷമാണ് അറിഞ്ഞതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. കുറച്ചു നാളുകളായി വിദേശയാത്രയുടെ തിരക്കിലായതിനാലാണ് വിവരം അറിയാന്‍ വൈകിയതെന്ന് ഉണ്ണികൃഷ്ണന് പരാതിയില്‍ പറയുന്നു.
ഉണ്ണികൃഷ്ണന്റെ പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ, സമാനമായ രീതിയില്‍ കേരളത്തിലെ പലഭാഗത്തുനിന്നും പണം നഷ്ടമായിരുന്നു. സംഭവത്തില്‍ നാലോളം വിദേശികളാണ് കേരള പോലീസിന്റെ പിടിയിലായത്. എന്നാല്‍, ഒട്ടേറെ കേസുകളില്‍ ഇപ്പോഴും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications