കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡിറ്റ് കാര്‍ഡ് സുരക്ഷിതമല്ല; ഗായകന്‍ ഉണ്ണികൃഷ്ണന് നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപ

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: രാജ്യത്ത് കറന്‍സി നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കാഷ്‌ലെസ് ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ കാര്‍ഡുകളുടെ ഉപയോഗം കൂട്ടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇത്തരം കാര്‍ഡുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ച നടന്നിരുന്നു.

കാര്‍ഡുകളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യുന്ന സംഭവമാണ് ചെന്നൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശസ്ത മലയാളി പിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.6 ലക്ഷം രൂപയാണ് നഷ്ടമായത്. സ്ഥരിമായി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍. ഇതുവഴിയാണ് തട്ടിപ്പ് നടന്നരിക്കുന്നത്.

unnikrishnan

ഡിസംബര്‍ 19നാണ് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം ഉണ്ണികൃഷ്ണന്‍ അറിയുന്നത്. എന്നാല്‍, നവംബര്‍ 30ന് രാത്രിയാണ് പണം നഷ്ടമായതെന്നും ഇക്കാര്യം രണ്ടാഴ്ചക്കുശേഷമാണ് അറിഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുറച്ചു നാളുകളായി വിദേശയാത്രയുടെ തിരക്കിലായതിനാലാണ് വിവരം അറിയാന്‍ വൈകിയതെന്ന് ഉണ്ണികൃഷ്ണന്‍ പരാതിയില്‍ പറയുന്നു.

ഉണ്ണികൃഷ്ണന്റെ പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ, സമാനമായ രീതിയില്‍ കേരളത്തിലെ പലഭാഗത്തുനിന്നും പണം നഷ്ടമായിരുന്നു. സംഭവത്തില്‍ നാലോളം വിദേശികളാണ് കേരള പോലീസിന്റെ പിടിയിലായത്. എന്നാല്‍, ഒട്ടേറെ കേസുകളില്‍ ഇപ്പോഴും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

English summary
​Singer Unnikrishnan loses Rs 1.62 lakh to online fraudsters​
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X