സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിച്ചാല്‍ രാജ്യസ്‌നേഹം ഉണ്ടാവില്ല: എം എല്‍ എ
മഹാരാഷ്ട്ര: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നും ഗാനം ആലപിച്ചതുകൊണ്ട് രാജ്യസ്‌നേഹം ഉണ്ടാവില്ലെന്നും എെ എം ഐ എം(ഓള്‍ ഇന്ത്യ മജ്‌സില് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) എംഎല്‍എ ഇംതിയാസ് ജലീല്‍. ജനങ്ങള്‍ വിനോദത്തിനായാണ് സിനിമാ തിയേറ്ററുകളില്‍ പോകുന്നത്. ദേശീയ ഗാനം സിനിമാ തിയേറ്ററുകളില്‍ ആലപിച്ച് പ്രകടിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റു നി്ല്‍ക്കാതിരുന്ന മുസ്ലീം കുടുംബത്തെ ഇറക്കി വിട്ട സംഭവത്തെ മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമ തുടങ്ങുന്നതിന് മുന്‍പ് എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കുക എന്നത് മഹാരാഷ്ട്രയില്‍ നിര്‍ബന്ധമാണ്.

സിനിമാ തിയേറ്ററുകളിലെ ദേശീയ ഗാനം
സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നും വിനോദത്തിനായാണ് ജനങ്ങള്‍ തിയേറ്ററുകള്‍ പോകുന്നതെന്നും എ എെ എം ഐ എം എം എല്‍ എ ഇംതിയാസ് ജലീല്‍.

രാജ്യ സ്‌നേഹം ഉണ്ടാവില്ല
സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിച്ചാല്‍ രാജ്യ സ്‌നേഹം ഉണ്ടാവില്ല. താന്‍ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്.

സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കാന്‍ ആഗ്രഹമില്ല
താന്‍ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്. ദേശീയ ഗാനത്തെയും ദേശീയ പതാകയെയും ബഹുമാനിക്കുന്നു. എന്നാല്‍ രാജ്യ സ്‌നേഹം പ്രകടിപ്പിക്കാന്‍ സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കാന്‍ ആഗ്രഹമില്ല.

വിനോദത്തിന് തിയേറ്ററുകളില്‍ എത്തുന്നു
ജനങ്ങല്‍ വിനോദത്തിനായാണ് തിയേറ്ററുകളില്‍ എത്തുന്നത്. അല്ലാതെ രാജ്യസ്‌നേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റിനല്ലയെന്ന് എം എല്‍ എ പറഞ്ഞു.

സ്‌നേഹവും ബഹുമാനവും
സ്‌നേഹവും ബഹുമാനവും വരേണ്ടത് ഒരോ വ്യക്തിയുടെ യും ഉള്ളില്‍ നിന്നാണ്.സിനിമ തുടങ്ങുമ്പോള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടല്ല.

ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടത്
ദേശീയ ഗാനം നിര്‍ബന്ധമാക്കേണ്ടത് സിനിമാ തിയേറ്ററുകളില്‍ അല്ല. സ്‌കൂളുകളിലും കോളേജുകളിലുമാണ്.

തിയേറ്ററുകളില്‍ നിന്ന് കുടുംബത്തെ ഇറക്കിവിട്ടത്
മുംബൈയില്‍ സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റു നി്ല്‍ക്കാതിരുന്ന മുസ്ലീം കുടുംബത്തെ ഇറക്കി വിട്ട സംഭവത്തെ മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു എം എല്‍ എ.












Click it and Unblock the Notifications