കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്ടോബര്‍ 2ന് മോദിയുടെ വന്‍ പ്രഖ്യാപനം; രാജ്യത്ത് പ്ലാസ്റ്റിക് നിരോധിക്കും, ആറ് വസ്തുക്കള്‍

Google Oneindia Malayalam News

ദില്ലി: രാജ്യവ്യാപകമായി പ്ലാസ്റ്റിക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, കപ്പുകള്‍ തുടങ്ങിയവയാണ് നിരോധിക്കുക. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപനം നടത്തും. പ്ലാസ്റ്റ് മൂലമുള്ള അന്തരീക്ഷ മലിനീകരണം പ്രധാന വെല്ലുവിളിയായിരിക്കെയാണ് കേന്ദ്രം കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്.

narendra modi

2022 ആകുമ്പോഴേക്കും രാജ്യം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. പ്ലാസ്റ്റ് ഉപയോഗിച്ചുള്ള ആറ് വസ്തുക്കള്‍ ഒക്ടോബര്‍ രണ്ടിന് നിരോധിക്കുമെന്നാണ് വിവരം. ഗാന്ധി ജയന്തി ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ടപ്രഖ്യാപനം മോദി നടത്തും. പ്ലാസ്റ്റിക് ബാഗുകള്‍, കപ്പ്, പ്ലേറ്റ്, ചെറിയ ബോട്ടിലുകള്‍, സ്‌ട്രോ, സഞ്ചികള്‍ എന്നിവയാണ് നിരോധിക്കുക. നിര്‍മാണം, ഉപയോഗം, ഇറക്കുമതി എന്നിവയാണ് നിരോധിക്കുക.

 ഇന്ത്യയും ഇറാനും ഒന്നിക്കുന്നു; ദില്ലിയില്‍ ചര്‍ച്ച, അമേരിക്കന്‍ നീക്കം പൊളിക്കാന്‍ പുതിയ കരാര്‍ ഇന്ത്യയും ഇറാനും ഒന്നിക്കുന്നു; ദില്ലിയില്‍ ചര്‍ച്ച, അമേരിക്കന്‍ നീക്കം പൊളിക്കാന്‍ പുതിയ കരാര്‍

പരിസ്ഥിതി മന്ത്രാലയവും ഭവന മന്ത്രാലയവും സംയുക്തമായിട്ടാകും പദ്ധതി നടപ്പാക്കുക. ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഗാന്ധി ജയന്തി ദിനത്തില്‍ ആദ്യചുവട് വയ്ക്കണമെന്ന് സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ മോദി ആവശ്യപ്പെട്ടിരുന്നു. പ്ലാസ്റ്റിക് മാലിന്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വന്‍ വെല്ലുവിളിയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ശശി തരൂര്‍ തന്നെ ശരി; വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി, ഇനി പ്രതികരണങ്ങള്‍ വേണ്ടശശി തരൂര്‍ തന്നെ ശരി; വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി, ഇനി പ്രതികരണങ്ങള്‍ വേണ്ട

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ തീരദേശങ്ങളില്‍ കൂട്ടത്തോടെ കണ്ടെത്തിയിരുന്നു. ജനം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളുടെ 50 ശതമാനവും തീരദേശങ്ങളിലാണ് ഒടുവിലെത്തുന്നത്. ജലസമ്പത്ത് ഗണ്യമായ തോതില്‍ കുറയാന്‍ ഇതിടയാക്കിയെന്നാണ് നിഗമനം. 2021 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായില്‍ പ്ലാസ്റ്റ് ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരാനാണ് തീരുമാനം. 2025ല്‍ ഷാങ്ഹായ് പ്ലാസ്റ്റിക് മുക്തമാകുമെന്നും ചൈന പറയുന്നു.

English summary
Single use plastic may be banned from October 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X