Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 5,000 രൂപ മാറ്റി വെക്കാനുണ്ടോ? 3 കോടി പോക്കറ്റിലാക്കാം..ചെയ്യേണ്ടത് ഇത്രമാത്രം

എത്ര ശമ്പളം വാങ്ങിയാലും കൃത്യമായ സമ്പാദ്യശീലം ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വയസാം കാലത്ത് മറ്റുള്ളവരുടെ ദയയിൽ ജീവിക്കേണ്ടി വരും. അതുകൊണ്ട് ശമ്പളം കൈയ്യിൽ കിട്ടുമ്പോൾ തന്നെ ചെലവുകളെല്ലാം കിഴിച്ച് എത്ര തുക മാറ്റിവെയ്ക്കാനാകുമെന്ന കാര്യത്തിൽ ആദ്യം ഒരു ധാരണ ഉണ്ടാക്കണം. അത്തരമൊരു ധാരണയിൽ എത്തിയ ശേഷം ഈ തുക എവിടെയാണ് നിക്ഷേപിക്കേണ്ടത് എന്ന് അറിയണം. അങ്ങനെ നിക്ഷേപിക്കാനുള്ള മികച്ച ഒരു സാധ്യതയെ കുറിച്ചാണ് ഇന്ന് പറയുന്നത്. വിശദമായി അറിയാം

എസ്ഐപിയിൽ നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടുകളിൽ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ് ഐ പി ) ആരംഭിക്കുന്നത് ദീർഘകാല അടിസ്ഥാനത്തിൽ സമ്പാദ്യം മെച്ചപ്പെടുത്താനുള്ള മികച്ച മാർഗങ്ങളിലൊന്നാണ്. മാസ നിക്ഷേപത്തിലൂടെ വിരമിക്കാറാകുമ്പോഴേക്കും ഒരു വലിയ സമ്പാദ്യം സ്വപ്നം കാണുന്നുണ്ടെങ്കിൽ തീർച്ചയായും അതിനുള്ള മികച്ച മാർഗം എസ് ഐ പി തന്നെ. അങ്ങനെയെങ്കിൽ അതൊട്ടും വൈകരുത്. കൂടുതൽ കാലം നിക്ഷേപിക്കുന്നത് നിങ്ങളുടെ സമ്പാദ്യം വളർത്തുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ പണത്തിനും അതിന്റെ പലിശയ്ക്കും പലിശ ലഭിക്കാൻ നിങ്ങളെ സഹായിക്കും.

sip-174

30 വയസാണ് നിങ്ങൾക്കെങ്കിൽ എസ് ഐ പി തുടങ്ങാനുള്ള മികച്ച സമയമാണിത്. 60 വയസിൽ വിരമിക്കുമ്പോഴേക്കും എസ് ഐ പി യിലൂടെ വലിയൊരു തുക നിങ്ങളുടെ കൈകളിലെത്തും. സുഖമായി കോടികൾ തന്നെ സമ്പാദിക്കാമെന്ന് സാരം. ഇനി എങ്ങനെയാണ് മാസം 5000 നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാനമെന്ന് നോക്കാം

മ്യൂച്ചൽ ഫണ്ട് എസ് ഐ പിയിൽ 12 ശതമാനം വാർഷിക പലിശ നിരക്കിൽ പ്രതിമാസം 5000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക, എന്നാൽ 30 വർഷത്തിനുള്ളിൽ 1.5 കോടി രൂപയിൽ അധികം നിങ്ങൾക്ക് നേടാൻ സാധിക്കും.

കണക്കുകൾ പരിശോധിക്കാം

360 മാസം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക-18,00,000 ആയിരിക്കും. ഇതിൽ നിന്നും നിങ്ങൾക്ക് കിട്ടുന്ന വരുമാനം 1.36 കോടി, ആകെ വരുമാനം 1.54 കോടിയും.

ഇനി മാസം 10,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ 360 മാസം കൊണ്ട് നിക്ഷേപിക്കുന്ന തുക-36,00,000. തിരികെ കിട്ടുന്ന തുക-2.71 കോടി. ആകെ തുക 3.08 കോടി. വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് ഈ വരുമാനത്തിൽ മാറ്റം വരുമെന്നത് സംബന്ധിച്ച് ധാരണ ഉണ്ടാകണം.

അതേസമയം നിങ്ങളുടെ വരുമാനം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന തുക എല്ലാ വർഷവും 10 ശതമാനം വർധിപ്പിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന ഉപദേശം. കാരണം ഈ ചെറിയ വർധനവ് പോലും എസ് ഐ പി യിലൂടെയുള്ള നിങ്ങളുടെ സമ്പാദ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.

ഡിസ്ക്ലെയിമർ-വിപണി സാധ്യതകളേയും മ്യൂച്വൽ ഫണ്ടിനേയും എസ് ഐ പിയേയും കുറിച്ചും കൃത്യമായി പഠിച്ച് മനസിലാക്കിയതിന് ശേഷം മാത്രം നിക്ഷേപിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+