മോദിചായ കുടിക്കാന്‍ മണിശങ്കര്‍ അയ്യര്‍ ടീസ്റ്റാള്‍
ദില്ലി: നരേന്ദ്ര മോദി ദില്ലിയില്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ചായക്കട തുടങ്ങിയോ? മണിശങ്കര്‍ അയ്യരുടെ പേരിലുള്ള ചായക്കടയിലെ മോദി ചായയാണ് സത്യപ്രതിജ്ഞ ദിനത്തില്‍ വഡോദരയിലെ ബി ജെ പി പ്രവര്‍ത്തകരുടെ സ്പെഷല്‍. മണിശങ്കര്‍ അയ്യര്‍ അയ്യര്‍ ടീ സ്റ്റാള്‍ എന്നാണ് ചായക്കടയുടെ പേര്.
വഡോദരയിലെ റെയില്‍വേ സ്റ്റേഷന് പിന്നിലുള്ള ഫരംജി റോഡിലാണ് മണിശങ്കര്‍ അയ്യര്‍ ടീ സ്്്റ്റാള്. നമോ ചായയ്ക്കൊപ്പം കടിക്കാനായി ഫലാഫെല്‍ ആണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. മോദി ഗുജറാത്തിന്റെ അഭിമാനമാണെന്നും വഡോദരയില്‍ അദ്ദേഹം മത്സരിച്ച് ജയിച്ചതിന്റെ സന്തോഷത്തിനാണ് നമോ ചായ വിതരണം ചെയ്യുന്നത് എന്നും ബി ജെ പി പ്രവര്‍ത്തകനായ നികിതിന് കോണ്ട്രാക്ടര് പറഞ്ഞു.

നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചായ വില്ക്കാന് ക്ഷണിച്ച മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ക്കുള്ള മറുപടിയായിട്ടാണ് ബി ജെ പി ഈ ടീ സ്റ്റാള്‍ തുടങ്ങിയത്. മണിശങ്കര്‍ അയ്യരെപ്പോലുള്ള രാഷ്ട്രീയക്കാര്‍ക്കുള്ള മറുപടിയാണ് ഇതെന്ന് വഡോദരയിലെ ബി ജെ പി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതുവഴി പോകുന്ന വഴിയാത്രക്കാര്‍ക്കെല്ലാം മണിശങ്കര്‍ അയ്യര്‍ ടീ സ്റ്റാളില്‍ നിന്നും ചായയും കടിയും ഫ്രീയാണ്.
നേരത്തെ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബി ജെ പിക്കാര്‍ നരേന്ദ്ര മോദിയുടെ പേരിട്ട ടീഷോപ്പില്‍ മണിശങ്കര്‍ അയ്യരുടെ വേഷംകെട്ടിയ ആളെ ചായയടിക്കാന്‍ നിര്‍ത്തി പ്രതിഷേധിച്ചിരുന്നു. അയ്യരുടെ പരാമര്‍ശം തിരഞ്ഞെടുപ്പ് ക്യാംപെയ്ന് സമയത്ത് മുഴുവനും സജീവമാക്കി നിര്‍ത്താനും നേട്ടം കൊയ്യാനും മോദി ക്യാംപിന് കഴിഞ്ഞു.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications