കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകന്‍ സര്‍ ഷോണ്‍ കോണറി അന്തരിച്ചു

Google Oneindia Malayalam News

ആദ്യകാല ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനായ സ്കോട്ടിഷ് നടന്‍ സര്‍ ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. 1962ലെ 'ഡോക്ടർ. നൊ' എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ബ്രിട്ടീഷ് സ്പൈ ഏജന്റിന്റെ വേഷത്തിൽ ഷോൺ കോണറി ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. 1962 നും 1983 നും ഇടയില്‍ ഏഴ് ചിത്രങ്ങളില്‍ ജയിംസ് ബോണ്ടായി എത്തി കോണറി ആരാധകരെ ത്രസിപ്പിച്ചു. ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ അഭിനയമികവ് കൊണ്ട് പ്രേക്ഷകര്‍ക്കിടയിലെ സ്വീകര്യത കൊണ്ടും മുന്നില്‍ നില്‍ക്കുന്ന താരമാണ് സീന്‍ കോണറി.

ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കല്‍; മലപ്പുറത്ത് 4 താലൂക്കുകളില്‍ വിചാരണ തുടങ്ങുന്നു, പൂര്‍ണ വിവരംദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കല്‍; മലപ്പുറത്ത് 4 താലൂക്കുകളില്‍ വിചാരണ തുടങ്ങുന്നു, പൂര്‍ണ വിവരം

1963ലെ 'ഫ്രം റഷ്യ വിത്ത് ലൗ', '64ലെ 'ഗോൾഡ്ഫിംഗർ', '65ലെ 'തണ്ടർബോൾ', '67ലെ 'യൂ ഒൺലി ലിവ് ട്വൈസ്' എന്നീ ജയിംസ് ബോണ്ട് ചിത്രങ്ങളുടെ വന്‍ വിജയത്തോടെ കോണറി ഇതിഹാസ തലത്തിലേക്ക് ഉയരുകയായിരുന്നു. മർഡർ ഓൺ ഓറിയൻറ് എക്സ്പ്രസ് (1974), ദി മാൻ ഹു വുൾഡ് ബി കിംഗ് (1975), ദി നെയിം ഓഫ് ദി റോസ് (1986), ഹൈലാൻഡർ (1986) , ഇന്ത്യാന ജോൺസ് ആൻഡ് ലാസ്റ്റ് ക്രൂസേഡ് (1989), ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ (1990), ഡ്രാഗൺഹാർട്ട് (1996), ദി റോക്ക് (1996), ഫൈൻഡിംഗ് ഫോറസ്റ്റർ (2000) എന്നീ ചിത്രങ്ങളും കോണറിയുടെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്.

seon

ബ്രയാൻ ഡി പൽമയുടെ ദ അൺടച്ചബിൾസ് (1987) എന്ന ചിത്രത്തിലെ ഐറിഷ് പോലീസുകാരനെ അവതരിപ്പിച്ച കോണറിയെ തേടി മികച്ച സഹനടനുള്ള ഓസ്കാര്‍ അവാര്‍ഡ‍ും എത്തി. രണ്ട് ബാഫ്റ്റ അവാർഡുകളും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2003-ൽ പുറത്തിറങ്ങിയ ലീഗ് ഒാഫ് എക്സ്ട്രാ ഒാർഡിനറി ജെന്റിൽമെൻ എന്ന ചിത്രത്തിലായിരുന്നു കോണറി അവസാനമായി അഭിനയിച്ചത്.

Recommended Video

cmsvideo
Russia stoped vaccine trial | Oneindia Malayalam

മൂന്നാം വയസിൽ ലൈംഗിക അതിക്രമം നേരിട്ടു , സിനിമയിൽ കാസ്റ്റിംഗ് കൗച്ചും; വെളിപ്പെടുത്തലുമായി ദംഗൽ താരംമൂന്നാം വയസിൽ ലൈംഗിക അതിക്രമം നേരിട്ടു , സിനിമയിൽ കാസ്റ്റിംഗ് കൗച്ചും; വെളിപ്പെടുത്തലുമായി ദംഗൽ താരം

 ബൈഡനോ ട്രംപോ , ട്രെന്‍ഡ് വ്യക്തമാക്കാതെ യുഎസ് തെരഞ്ഞെടുപ്പ്, പ്രതീക്ഷ പുതിയ വോട്ടര്‍മാരില്‍ !! ബൈഡനോ ട്രംപോ , ട്രെന്‍ഡ് വ്യക്തമാക്കാതെ യുഎസ് തെരഞ്ഞെടുപ്പ്, പ്രതീക്ഷ പുതിയ വോട്ടര്‍മാരില്‍ !!

 വിഎസിനെ പോലുള്ള നട്ടെല്ലുള്ള നേതാക്കളില്ല; സിപിഎം പതനത്തിന്റെ കാരണം വെളിപ്പെടുത്തി മുല്ലപ്പള്ളി വിഎസിനെ പോലുള്ള നട്ടെല്ലുള്ള നേതാക്കളില്ല; സിപിഎം പതനത്തിന്റെ കാരണം വെളിപ്പെടുത്തി മുല്ലപ്പള്ളി

English summary
Sir Sean Connery, the protagonist of the first seven James Bond films, has died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X