• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദേരാ സച്ചാ ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത് രണ്ട് ലാപ്ടോപ്പ്: ഒന്ന് ഹണിപ്രീതിന്‍റേത്! രഹസ്യങ്ങള്‍!

ചണ്ഡീഗഡ്: ദേരാ സച്ചാ ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പിടിച്ചെടുത്തതില്‍ ഒന്ന് ഹണിപ്രീതിന്‍റെ ലാപ്ടോപ്പാണെന്ന നിഗമനത്തിലാണ് പോലീസ്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്തു നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ് കര്‍ണ്ണാലിലെ സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ലഗ്ഗേജില്ലെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയും! അത്യപൂര്‍വ്വ ഓഫറുമായി ഇന്‍ഡിഗോ, അധികമായാലും ചാര്‍ജ്!

ലാപ്ടോപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഫലയുകളില്‍ പലതും ഫോറന്‍സിക് വിഭാഗം റീസ്റ്റോര്‍ ചെയ്തിട്ടുണ്ടെന്നാണ് ഇന്ത്യ ടുഡേ ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവശേഷിക്കുന്ന കൂടി റീസ്റ്റോര്‍ ചെയ്യുന്നതിനായി ഐടി വിദഗ്ദര്‍ ശ്രമിച്ചുവരികയാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേരാ സച്ചാ തലവന്‍ ഗുര്‍മീതിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങളാണ് ഇതെന്നും സൂചനയുണ്ട്. ഒരു ലാപ്പ്ടോപ്പില്‍ ഏഴ് കമ്പനികള്‍ സംബന്ധിച്ച വിവരമാണുണ്ടായിരുന്നത്. ഇതില്‍ ഒന്ന് ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജിയോ ഫീച്ചര്‍ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം: നിങ്ങളറിയേണ്ട എട്ട് കാര്യങ്ങള്‍, പുതിയ ഫീച്ചറുകള്‍!

റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍

റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍

ദേരാ സച്ചാ സ്ഥാപകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗ് ചില റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ പണം നിക്ഷേപിച്ചിരുന്നുവെന്ന് ഇതില്‍ ഒന്ന് സിര്‍ക്കാപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിര്‍ക്കാപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയുടെ ഉടമ നേരത്തെ തന്നെ പോലീസ് നിരീക്ഷണത്തിലാണ്. ഇയാളാണ് ആഗസ്റ്റ് 25ന് സിബിഐ കോടതിയിലേയ്ക്കുള്ള യാത്രയ്ക്കുവേണ്ടി വാഹനവ്യൂഹം വിട്ടുനല്‍കിയത്. ഇതാണ് പോലീസ് ഇയാളെ നിരീക്ഷിച്ചുവരുന്നതിനുള്ള കാരണവും.

വിപാസനയ്ക്ക് നല്‍കിയ ലാപ്ടോപ്പില്‍!

വിപാസനയ്ക്ക് നല്‍കിയ ലാപ്ടോപ്പില്‍!

ആഗസ്റ്റ് 26ന് ഹണിപ്രീത് ദേരാ സച്ചാ അനുയായി വിപാസനയ്ക്ക് കൈമാറിയ ലാപ്ടോപ്പ് കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചതിന്‍റെ അടുത്ത ദിവസമാണ് ഹണിപ്രീത് വിപാസനയ്ക്ക് ലാപ്ടോപ്പ് കൈമാറുന്നത്. ഇത് സംബന്ധിച്ച ദുരൂഹത ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

 സിര്‍സയിലെ ശുദ്ധികലശം

സിര്‍സയിലെ ശുദ്ധികലശം

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ 20 വര്‍ഷത്തെ തടവിന് വിധിച്ച് ജയിലിലടച്ചതിന് പിന്നാലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് പ്രകാരം സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് നടത്തിയ തിരച്ചിലില്‍ 64 ഹാര്‍ഡ് ഡിസ്ക് ഡ്രൈവുകളാണ് കണ്ടെത്തിയത്. സെപ്തംബര്‍ എട്ടിനായിരുന്നു 12 മണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധികലശം. ഇതിനിടെ പിടിച്ചെടുത്ത ലാപ്ടോപ്പുകള്‍ ഹരിയാണ ഫോറന്‍സികിന്‍റെ കൈവശമാണ് ഇപ്പോഴുള്ളത്. പ്രത്യേകം ബാഗില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകളില്‍ ഒന്ന് ഹണിപ്രീതിന്‍റേതാണെന്നാണ് പോലീസ് നിഗമനം.

 ഐഫോണിന് എന്തുസംഭവിച്ചു

ഐഫോണിന് എന്തുസംഭവിച്ചു

ഗുര്‍മീതിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഉപയോഗിച്ചിരുന്ന ഐഫോണ്‍ വെള്ളിയാഴ്ച പഞ്ച്കുള പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇത് കേടുവരുത്തിയ നിലയിലാണുള്ളതാണെന്ന് വിവരം. ഫോണിലെ വീഡിയോ ക്ലിപ്പുകളും മാപ്പുകളും ലഭിക്കുന്നതോടെ പഞ്ച്കുള കലാപത്തില്‍ ഹണിപ്രീതിന്‍റെ പങ്ക് വെളിപ്പെടും. പോലീസ് കണ്ടെത്തിയ രണ്ട് ലാപ്ടോപ്പുകളിലെ രേഖകളും വിവരങ്ങളും ഡിലീറ്റ് ചെയ്ത നിലയിലാണുള്ളത്.

അത് വെളിപ്പെടുത്തി

അത് വെളിപ്പെടുത്തി

ഗുര്‍മീത് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധിയോടെ ഒളിവില്‍ പോയ ആദിത്യ ഇന്‍സാനുമായി വാട്സ്ആപ്പില്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഹണിപ്രീത് പോലീസിനോട് വെളിപ്പെടുത്തിയത്. ഇതു മാത്രമാണ് പോലീസിന് ഹണിപ്രീതില്‍ നിന്ന് ലഭിച്ച തൃപ്തികരമായ മറുപടി.

ചോദ്യം ചെയ്യലിനോട് നിസ്സംഗത

ചോദ്യം ചെയ്യലിനോട് നിസ്സംഗത

ചോദ്യം ചെയ്യലിനോട് നിസ്സംഗത പ്രകടിപ്പിച്ച ഹണിപ്രീത് ദേരാ സച്ചയുടെ വാഹനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതും അക്രമസംഭവങ്ങള്‍ക്ക് ദേരാ സച്ചാ പണം ചെലവഴിച്ചതുമടക്കമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഹണിപ്രീത് ഉപയോഗിച്ച അന്തര്‍ദേശീയ സിംകാര്‍ഡിന്‍റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഹണിപ്രീത് ഉത്തരം നല്‍കിയില്ല.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ഇതുവരെയും ഹണിപ്രീത് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

 ബലാത്സംഗവും കൊലക്കുറ്റവും

ബലാത്സംഗവും കൊലക്കുറ്റവും

രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ആഗസ്റ്റ് 25ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് പഞ്ച്കുളയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ സിര്‍സ, പ‍ഞ്ച്കുള ജില്ലകളിലായി അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 28നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവിന് വിധിക്കുന്നത്. ഇതിന് പുറമേ ഒരു ദേരാ സച്ചാ അനുയായിയേയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസും സിംഗിനെതിരെയുണ്ട്.

 ഗൂഡാലോചനയില്‍ പങ്ക്

ഗൂഡാലോചനയില്‍ പങ്ക്

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്. ഇതിന് പുറമേ സിര്‍സ, പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലുമായി നടന്ന അക്രമസംഭവങ്ങളില്‍ ഹണിപ്രീതിനുള്ള പങ്കും പോലീസിന് ബോധ്യപ്പെട്ടിരുന്നു.

English summary
Sirsa police has handed over two laptops, seized from Dera Sacha headquarters during the sanitisation drive, to the State Forensic Science Laboratory, Madhuban, Karnal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X