കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസോദിയയും യാദവും പരസ്യമായി തമ്മില്‍ത്തല്ല്

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കും ദില്ലിയിലെ ഭരണ പ്രതിസന്ധിക്കും പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. താഴേത്തട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് ഇതുവരെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹമുണ്ടാക്കിയതെങ്കില്‍ പാര്‍ട്ടിയിലെ രണ്ടാമനും മൂന്നാമനും തമ്മിലാണ് ഇത്തവണ പരസ്യമായ തമ്മില്‍ത്തല്ല്.

ദില്ലി മുന്‍ മന്ത്രി മനീഷ് സിസോദിയയും പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവുമാണ് ആം ആദ്മി പാര്‍ട്ടിക്ക് തലവേദനയായിരിക്കുന്നത്. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് നേരെയുള്ള മനോഭാവം മാറ്റണം എന്നാവശ്യപ്പെട്ട് കത്തയച്ചതാണ് തുടക്കം. ആം ആദ്മി പാര്‍ട്ടിയുടെ കാര്യങ്ങള്‍ യോഗേന്ദ്ര യാദവ് പരസ്യമാക്കുന്നു എന്നും സിസോദിയ ആരോപിച്ചു.

aap

യോഗേന്ദ്ര യാദവ് അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യം വെക്കുകയാണ്. ഹരിയാനയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണം എന്ന യാദവിന്റെ ആഗ്രഹത്തെ പാര്‍ട്ടിയോട് എതിര്‍ത്ത് പോലും കെജ്രിവാള്‍ പിന്തുണച്ചു. ഗുഡ്ഗാവ് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ആവശ്യത്തെയും രാഷ്ട്രീയ കാര്യ കമ്മിറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ച് കെജ്രിവാള്‍ സാധിച്ചുതന്നു. അപ്പോഴൊക്കെ അദ്ദേഹം നിങ്ങള്‍ക്ക് ജനാധിപത്യവാദിയായിരുന്നു - സിസോദിയ എഴുതി.

എന്നാല്‍ മനീഷ് സിസോദിയയുടെ കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് യോഗേന്ദ്ര യാദവും രംഗത്തെത്തിയതോടെയാണ് പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായത്. നേരത്തെ ആം ആദ്മി പാര്‍ട്ടിയുടെ ഗ്ലാമര്‍ മുഖമായ ഷാസിയ ഇല്‍മിയും ക്യാപ്റ്റന്‍ ഗോപിനാഥും പാര്‍ട്ടി പ്രവര്‍ത്തനങ്ങളോട് വിയോജിച്ച് രാജി വെച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേവലം നാല് സീറ്റ് മാത്രമാണ് എ എ പിക്ക് കിട്ടിയത്.

English summary
Manish Sisodia accuses Yadav of targeting Kejriwal, Yogendra Yadav is not happy about Sisodia's letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X